ഇഫ്താർ സ്നേഹവിരുന്ന് ഒരുക്കി മുസ്​ലിംലീഗ്

മുണ്ടക്കയം: മുസ്‌ലിംലീഗ് യൂത്ത് ലീഗ് മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി ഇഫ്താർ സംഗമ സ്നേഹവിരുന്നു നടത്തി. ഇഫ്ത്താർ സംഗമം അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്‍റ്​ അസീസ് ബഡായിൽ മുഖ്യപ്രഭാഷണം നടത്തി. ലീഗ് മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.സി. സെയ്തുമുഹമ്മദ് അധ്യക്ഷതവഹിച്ചു. മുണ്ടക്കയം ടൗൺ മസ്ജിദ് ചീഫ് ഇമാം റഷീദ് മൗലവി ഇഫ്ത്താർ സംഗമസന്ദേശം നൽകി. സി.എസ്.ഐ ഫാ. അലക്സാണ്ടർ ചെറിയാൻ അനുഗ്രഹപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് പൂഞ്ഞാർ മണ്ഡലം ജനറൽ സെക്രട്ടറി ഷാജി തട്ടാംപറമ്പിൽ, റോയി കപ്പലുമാക്കൻ, കെ. രാജേഷ്, ദിലീഷ് ദിവാകരൻ, അജിത രതീഷ്, ഇ.വി. തങ്കപ്പൻ, സിജു കൈതമറ്റം, ആർ.സി. നായർ, അനുപമ, പി.എസ്. സജിമോൻ, സന്ധ്യ വിനോദ്, നൗഷാദ് വെംബ്ലി, സുനിൽ ടി.രാജ്, കെ.എസ്. രാജു, ടി.എസ്. റഷീദ്, റജീന റഫീക്ക്, നസീമ ഹരീസ്, സൗമ്യ ഷമീർ എന്നിവർ സംസാരിച്ചു. ടി.എം. പരീത് ഖാൻ, പി.യു അൻസാരി, ഹാറൂൺ മഠത്തിൽ, സാജിദ് എ.ബി.സി, ഷെമീർ കൂരിപ്പാറ, ടി.സി. ഷാജി, സാജുദീൻ, ഷെമീർ കൂട്ടിക്കൽ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. KTL Ifthar IUML ഇഫ്താർ വിരുന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.