എമർജിങ് വൈക്കത്തുകാർ: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി​ ഏഴാംവാർഷികം

MUST......പരസ്യം ഉള്ളതാണ്​.................. വൈക്കം: എമർജിങ് വൈക്കത്തുകാർ വാട്സ്ആപ് കൂട്ടായ്മ ടൗണിലെ 200 ഓട്ടോ തൊഴിലാളികൾക്ക് സ്​റ്റെയിൻ ലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി ഏഴാം വാർഷികം ആഘോഷിച്ചു. 2015 ഏപ്രിൽ 18നാണ് എമർജിങ് വൈക്കത്തുകാർ രൂപവത്​കരിച്ചത്. കലാ സാംസ്കാരിക, സാമൂഹിക രംഗം, ആതുര സേവനം, പ്രകൃതി സംരക്ഷണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം പരിപാടികൾ സംഘടിപ്പിച്ചു. ഗ്രൂപ് അംഗങ്ങളിൽനിന്ന്​ തുക സമാഹരിച്ചാണ്​ സ്​റ്റെയിൻ ലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വാങ്ങിയത്​. വൈക്കം ടൗണിൽ ബോട്ടു ജെട്ടി, കവല, കൊച്ചുകവല, കെ.എസ്.ആർ.ടിസി, കച്ചേരി കവല, പടിഞ്ഞാറെ ഗോപുരം, ദളവാക്കുളം, തൊട്ടുവക്കം എന്നിങ്ങനെ എട്ടു ഓട്ടോ സ്റ്റാന്‍ഡുകളിൽ ബോട്ടിലുകൾ നൽകി. വൈക്കം നഗരസഭ ചെയർപേഴ്സൻ രേണുക രതീഷ്, ടൗൺ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ സി.പി. ജയരാജ്, വൈക്കം ബാർ അസോ. പ്രസിഡന്‍റ്​ അഡ്വ. എം.പി. മുരളീധരൻ, വൈക്കം നഗരസഭ കൗൺസിലർ അശോകൻ വെള്ളവേലി, കഥകളി കലാകാരൻ പള്ളിപ്പുറം സുനിൽ, കോമഡി താരം വൈക്കം ഭാസി, എമർജിങ് ചീഫ് അഡ്മിൻ അഡ്വ. എ. മനാഫ് എന്നിവർ വിവിധ ഓട്ടോ സ്റ്റാൻഡുകളിൽ വിതരണോദ്‌ഘാടനം നിർവഹിച്ചു. ഗ്രൂപ് അംഗങ്ങളായ ശ്രീജൻ കെ. അനിൽ, സുമേഷ് എം. നായർ, രമ വിനോദ്‌, ദീപു കാലാക്കൽ, സജീഷ് ബാബു, അഗിൺ ഗോപിനാഥ്, അഡ്വ. പി.ആർ. പ്രമോദ് എന്നിവർ അധ്യക്ഷതവഹിച്ചു. ജിഷ്‌ണു സത്യൻ, സോണി സണ്ണി, അഡ്വ. എ. സനീഷ്കുമാർ,കെ.ജി. അനിൽകുമാർ, പ്രശാന്ത് ആര്യൻ, അഡ്വ. ആൽബർട്ട് ആന്‍റണി എന്നിവർ സംസാരിച്ചു. KTL WATER BOTTLE- വൈക്കം കൊച്ചുകവലയിൽ സ്​റ്റെയിൻ ലെസ് സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണ ഉദ്ഘാടനം പി.ടി ബിൽഡ് വെയർ പാർട്ണർ കെ.എം. അബ്ദുൽ റഹ്‌മാൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.