കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

പാലാ: കിടങ്ങൂർ കുമ്മണ്ണൂർ പാറെപ്പീടിക ഭാഗത്ത് വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. സ്കൂട്ടറിൽ 200 ഗ്രാം കഞ്ചാവുമായി വന്ന ഇലഞ്ഞി മഠത്തിപ്പറമ്പിൽ നിർമൽ (19), വെമ്പള്ളി കളത്തൂർ കണ്ണന്തറ വീട്ടിൽ ജോമി ജോർജ് (22) എന്നിവരാണ് പിടിയിലായത്. കിടങ്ങൂർ എസ്.എച്ച്.ഒ കെ.ആർ. ബിജുവിന്‍റെ നേതൃത്വത്തിൽ എസ്.ഐ റെജി പി.ജോസഫ്, എ.എസ്.ഐമാരായ ബിജു ചെറിയാൻ, എബി ജോസഫ്, മഹേഷ് കൃഷ്ണൻ, സി.പി.ഒമാരായ സനീഷ്, ജീതീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഇലഞ്ഞി, കളത്തൂർ, വെമ്പള്ളി ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.