കാനറ പേപ്പർമിൽ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

ചങ്ങനാശ്ശേരി: കാനറ പേപ്പർമിൽ ജീവനക്കാരുടെ ശമ്പളപരിഷ്​കരണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ എ.ഐ.ടി.യു.സി സൂചന പണിമുടക്ക്​ നടത്തി. പണിമുടക്കിയ ജീവനക്കാർ പേപ്പർ മില്ലിന് മുന്നിൽ ധർണ നടത്തി. യൂനിയൻ പ്രസിഡന്‍റ്​ കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു. കെ.എ. സിബി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജി ജോർജ്, യൂനിയൻ സെക്രട്ടറി ജോസഫ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു. മാനേജ്മെന്‍റുമായി ഉണ്ടാക്കിയ കരാർ അവസാനിച്ചതിനെത്തുടർന്ന് യൂനിയൻ നേതൃത്വം മാനേജ്മെന്‍റിനും ലേബർ ഡിപ്പാർട്ട്മെന്‍റിനും വകുപ്പുമന്ത്രിക്കും നിവേദനം കൊടുത്തിട്ടും ശമ്പളപരിഷ്​കരണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനാലാണ് ജീവനക്കാർ സൂചന പണിമുടക്ക് നടത്തിയത്. തൊഴിലാളികളുടെ ഡിമാൻഡുകൾ അംഗീകരിക്കാത്തപക്ഷം മേയ് 10 മുതൽ അനിശ്ചിതകാല പണിമുടക്കുമായി യൂനിയൻ മുന്നോട്ടുപോകുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.