ചരിത്രഫലകം അനാച്ഛാദനം

വാഴൂർ: പുളിക്കൽകവല നോവൽറ്റി ക്ലബ് ആൻഡ്​ ലൈബ്രറിയുടെ സപ്തതി സ്മാരക ചരിത്രഫലകം ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അനാച്ഛാദനം ചെയ്തു. ഒരുവർഷം നീണ്ട സാംസ്കാരിക പരിപാടികളുടെ ഭാഗമായുള്ള നാടക കളരിയും സമാപിച്ചു. കാഞ്ഞിരപ്പള്ളി സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ പുറപ്പാടിന്‍റെ നോഡൽ സെന്‍ററായ ലൈബ്രറിയിൽ പുറപ്പാട് പദ്ധതിയുടെ അടുത്ത അധ്യയനവർഷത്തെ വിവിധ പ്രവർത്തനങ്ങൾ ചടങ്ങിൽ തുടക്കമിട്ടു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനെ നോവൽറ്റി ക്ലബ് ആദരിച്ചു. ലൈബ്രറി കൗൺസിൽ ജില്ല വൈസ് പ്രസിഡന്‍റ്​ ബി. ഹരികൃഷ്ണൻ അധ്യക്ഷതവഹിച്ചു. നോവൽറ്റി ക്ലബ് ലൈബ്രറി സെക്രട്ടറി അനിൽ വേഗ ഉപഹാര സമർപ്പണം നടത്തി. അഡ്വ. ബൈജു കെ.ചെറിയാൻ, ചന്ദ്രബാബു, പി.എം. ജോൺ, പൊൻകുന്നം സെയ്ത്, ബിജു എബ്രഹാം ആർട്ടിസ്റ്റ് റെജി, എൻ.ഡി. ശിവൻ എന്നിവർ സംസാരിച്ചു. നോവൽറ്റി ലൈബ്രറിയിൽ ജില്ല ലൈബ്രറി കൗൺസിൽ നടത്തിയ നാടകകളരിയിൽ അപ്രതീക്ഷിത അതിഥിയായി ദയാഭായ് എത്തിയത് കുട്ടികൾക്ക് ആവേശമായി. കുട്ടികൾ അവതരിപ്പിച്ച നാടകം അവർ ആദ്യാവസാനം കാണുകയും ലൈബ്രറിയുടെ സന്ദർശന ഡയറിയിൽ അഭിപ്രായം എഴുതുകയും ചെയ്തു. KTL VZR 1 Libray Sapthathy ചിത്രവിവരണം 1പുളിക്കൽ കവല നോവൽറ്റി ക്ലബ് ആൻഡ്​​ ലൈബ്രറിയുടെ സപ്തതി സ്മാരക ചരിത്രഫലകം ഗവ. ചീഫ് വിപ് ഡോ. എൻ. ജയരാജ് അനാച്ഛാദനം ചെയ്യുന്നു 2 ദയാഭായി നേവൽറ്റി ക്ലബ് ആൻഡ്​​ ലൈബ്രറിയിൽ നടന്ന നാടക കളരിയിൽ എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.