പൊതുപ്രവേശന പരീക്ഷ (സി.എ.ടി): അപേക്ഷ തീയതി മേയ് ഏഴുവരെ നീട്ടി കോട്ടയം: എം.ജി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളും ഇന്‍റർ സ്‌കൂൾ സെന്‍ററും നടത്തുന്ന എം.എ, എം.എസ്സി, എം.ടി.ടി.എം, എൽഎൽ.എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ്, എം.എഡ്, ബി.ബി.എ, എം.ബി.എ എൽഎൽ.ബി (ഓണേഴ്സ്) -ഇൻറഗ്രേറ്റഡ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി മേയ് ഏഴിന് വൈകീട്ട് നാലുവരെ നീട്ടി. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും യോഗ്യത, സീറ്റുകളുടെ എണ്ണം, പ്രവേശന പരീക്ഷ ഷെഡ്യൂൾ, ഫീസ് ഘടന തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനും www.cat.mgu.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481 2733595. ഇ-മെയിൽ: cat@mgu.ac.in പുതുക്കിയ പരീക്ഷ തീയതി ഏപ്രിൽ 19ന് നടത്താൻ നിശ്ചയിച്ച് മാറ്റിവെച്ച മൂന്നാം സെമസ്റ്റർ എം.എഡ് (സ്‌പെഷൽ എജുക്കേഷൻ - ഇന്‍റലക്ച്വൽ ഡിസെബിലിറ്റി) (ദ്വിവത്സരം - 2019 അഡ്മിഷൻ-റെഗുലർ) പരീക്ഷകൾ മേയ് അഞ്ചിന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ മേയ് ആറ് മുതൽ മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം (2020 അഡ്മിഷൻ - റെഗുലർ, 2019 അഡ്മിഷൻ-ഇംപ്രൂവ്‌മെന്‍റ് / സപ്ലിമെന്‍ററി, 2018 അഡ്മിഷൻ-സപ്ലിമെന്‍ററി) പരീക്ഷകൾ മേയ് ആറിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 27വരെയും 525 രൂപ പിഴയോടുകൂടി എപ്രിൽ 28നും 1050 രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ 29നും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടും പരീക്ഷയെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. പരീക്ഷഫീസ് നാലാം സെമസ്റ്റർ എം.എസ്സി - മെഡിക്കൽ ഡോക്യുമെന്‍റേഷൻ (2019 അഡ്മിഷൻ - റെഗുലർ / 2018, 2017 അഡ്മിഷൻ - സപ്ലിമെന്ററി / 2016 അഡ്മിഷൻ - മെഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2011-2015 അഡ്മിഷനുകൾ - ഫസ്റ്റ് മേഴ്‌സി ചാൻസ്, 2009-2010 അഡ്മിഷനുകൾ - സെക്കൻഡ് മേഴ്‌സി ചാൻസ്) പരീക്ഷകൾ മേയ് ആറിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 26വരെയും 525 രൂപ പിഴയോടുകൂടി എപ്രിൽ 27നും 1050 രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ 28നും അപേക്ഷിക്കാം. മേഴ്‌സി ചാൻസിനുള്ള പരീക്ഷഫീസ്, ടൈംടേബിൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ. രണ്ടാം സെമസ്റ്റർ എം.എസ്സി-മെഡിക്കൽ ഡോക്യുമെന്‍റേഷൻ (2020 അഡ്മിഷൻ -റെഗുലർ / 2019, 2018, 2017 അഡ്മിഷൻ - സപ്ലിമെന്ററി / 2016 അഡ്മിഷൻ - മേഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2011-2015 അഡ്മിഷനുകൾ -ഫസ്റ്റ് മേഴ്‌സി ചാൻസ്, 2009-2010 അഡ്മിഷനുകൾ -സെക്കൻഡ് മേഴ്‌സി ചാൻസ്) പരീക്ഷകൾ മേയ് 13ന് ആരംഭിക്കും. പിഴയില്ലാതെ മേയ് മൂന്ന് വരെയും 525 രൂപ പിഴയോടുകൂടി മേയ് നാലിനും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് അഞ്ചിനും അപേക്ഷിക്കാം. മേഴ്‌സി ചാൻസിനുള്ള പരീക്ഷഫീസ്, ടൈംടേബിൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ. പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി ആറാം സെമസ്റ്റർ യു.ജി- സി.ബി.സി.എസ്.എസ് (2019 അഡ്മിഷൻ - റെഗുലർ / 2017, 2018 അഡ്മിഷനുകൾ - റീ-അപ്പിയറൻസ്), ബി.എസ്സി സൈബർ ഫോറൻസിക് (2019 അഡ്മിഷൻ - റെഗുലർ) ഏപ്രിൽ 2022 പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി പരീക്ഷകൾ മേയ് 20 വരെയുള്ള തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദവിവരങ്ങൾ ബന്ധപ്പെട്ട കോളജുകളിൽ ലഭിക്കും. ട്രാൻസിറ്ററി പരീക്ഷ മാറ്റി സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്‍റ് സ്റ്റഡീസ് ഏപ്രിൽ 28 മുതൽ ആരംഭിക്കാനിരുന്ന എം.എ (ഡെവലപ്‌മെന്‍റ് സ്റ്റഡീസ് - 2018 വരെയുള്ള അഡ്മിഷൻ) ബിരുദം നേടിയവർക്ക് ഇക്കണോമിക്‌സിൽ എലിജിബിലിറ്റി (തുല്യത/യോഗ്യത) നൽകുന്നതിനുള്ള ട്രാൻസിറ്ററി പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും പരീക്ഷഫലം സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ (ജനറൽ സോഷ്യൽ സയൻസസ്) (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2021 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി മെഡിക്കൽ ഡോക്യുമെന്‍റേഷൻ (നോൺ-സിഎസ്.എസ്-റെഗുലർ / സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ 160 രൂപ ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി മേയ് ആറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.