പ്രതാപം നഷ്ടപ്പെട്ട്​ കളത്തിൽക്കടവ് സായാഹ്ന വിശ്രമകേന്ദ്രം

കോട്ടയം: പാടശേഖരങ്ങൾക്കും കൊടൂരാറിനും സമീപം സ്ഥിതിചെയ്യുന്ന കളത്തിൽക്കടവ് സായാഹ്ന പുഴയോര വിശ്രമകേന്ദ്രം പ്രതാപം നഷ്ടപ്പെട്ടു കാട് മൂടിയ നിലയിൽ. കഞ്ഞിക്കുഴി കൊല്ലാടിനടുത്താണ്​ വിശ്രമകേന്ദ്രം. 2011ൽ ആരംഭിച്ച സായാഹ്ന വിശ്രമകേന്ദ്രത്തിന്‍റെ പരിപാലന ചുമതല കൊല്ലാട് വൈ.എം.സി.എക്കായിരുന്നു. സഞ്ചാരികൾക്ക്​ വിശ്രമിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഇരിപ്പിടങ്ങളും കാടു മൂടി. കോൺക്രീറ്റ്​​ ഇരിപ്പിടങ്ങൾ പൊട്ടിപ്പൊളിഞ്ഞ്​ കമ്പികൾ പുറത്ത് കാണാവുന്ന നിലയിലാണ്. റോഡിന് ഇരുവശവും തണൽമരങ്ങൾ ഉണ്ടെങ്കിലും ഒരു ചെറിയ വനത്തിന്​ സമാനമായാണ്​ അവസ്ഥ. ഇരുവശത്തും കാടായതിനാൽ ഇവിടം മാലിന്യംതള്ളൽ കേന്ദ്രമായി. ഇഴജന്തുക്കളുടെയും തെരുവുനായ്​ക്കളുടെയും വിഹാരകേന്ദ്രമാണിവിടം. രാത്രികാലങ്ങളിൽ ഇതുവഴിയുള്ള കാൽനടയാത്ര ദുരിതപൂർണമാണ്. കോവിഡ് മൂലം ആളൊഴിഞ്ഞതോടെയാണ്​ സായാഹ്നകേന്ദ്രത്തിന്‍റെ ദുര്യോഗം തുടങ്ങിയത്​. നിരവധി സഞ്ചാരികളും യാത്രക്കാരും ഇപ്പോൾ എത്തുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ ഇല്ല. കൊടൂരാറ്റിൽ പോളയും മാലിന്യവും നിറഞ്ഞതിനാൽ​ സമീപത്തെ തുരുത്തിലുള്ളവരുടെ ജീവിതവും ദുസ്സഹമായിരിക്കുകയാണ്​. പോളയായതിനാൽ വള്ളം അനക്കാനാവുന്നില്ല. പുറത്തേക്ക്​ പോവാൻ മാർഗമില്ലാതെ വലയുകയാണ്​ ഇവർ. പടം: dp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.