ഏറ്റുമാനൂർ: സാമൂഹ്യതിന്മകൾക്കെതിരെ കൂട്ടായ പ്രതികരണം അനിവാര്യമാണെന്ന് ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ ഒരുമയിൽനിന്ന് ജനം അകലുകയാണ്. കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നൂറ്റിനാലാമത് വാർഷികത്തോടനുബന്ധിച്ച സമുദായ സംഗമം ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പെരുന്തോട്ടം. തുറവിയുള്ള മനസ്സിലൂടെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരം കാണാനാവുമെന്ന് സഹായ മെത്രാൻ മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്‍റ് പി. പി. ജോസഫ് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ആമുഖപ്രഭാഷണം നടത്തി. ഫാ.റോയി കണ്ണൻചിറ മാർഗനിർദേശ പ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്‍റ് ബിജു പറയനിലം, ഗ്ലോബൽ സമിതി ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഇടവക വികാരി ഫാ. ജോസ് മുകളേൽ, ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആലുങ്കൽ, അതിരൂപത ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, സംഘാടക സമിതി കൺവീനർ ഷെയിൻ ജോസഫ്, കൺവീനർമാരായ ബിനു ഡൊമിനിക്, രാജേഷ് ജോൺ, വർഗീസ് ആന്‍റണി, ഭാരവാഹികളായ ജോയി പാറപ്പുറം, സെബാസ്റ്റ്യൻ പുല്ലാട്ട്കാല, ലിസി ജോസ്, ജോബി സേവ്യർ എന്നിവർ സംസാരിച്ചു. KTL PERUMTOTTAM കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ സമുദായ സംഗമം ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.