കുമളി: വ്യാജ ബാങ്ക് രേഖ ഉപയോഗിച്ച് കുമളിയിലെ ഏലക്ക വ്യാപാരിയിൽനിന്ന് ലക്ഷങ്ങളുടെ ഏലക്ക തട്ടിയ കേസിൽ സ്ത്രീയെ തിരുവനന്തപുരത്തുനിന്ന് കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലനക്കരയിൽ കബീർ മൻസിലിൽ സജി കബീർ എന്ന സിനിയെയാണ് (46) എസ്.ഐ. സന്തോഷ് സജീവും സംഘവും അറസ്റ്റ് ചെയ്തത്. സിനിയുടെ സുഹൃത്തും തട്ടിപ്പിന്‍റെ സൂത്രധാരനുമായ തിരുവനന്തപുരം ചിറയിൻകീഴ് പഴയകുന്നുമേൽ ജിഞ്ചി നിവാസിൽ ജിനേഷ് കുട്ടൻ(38) വ്യാജരേഖയുണ്ടാക്കി വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഒരു മാസം മുമ്പാണ് കുമളി അട്ടപ്പള്ളം കാരക്കാട്ടിൽ കെ.രഞ്ജൻ എന്ന ഏലക്ക മൊത്തവ്യാപാരിയിൽ നിന്ന് കയറ്റുമതിക്കെന്ന പേരിൽ 46 ലക്ഷം രൂപയുടെ ഏലക്ക ഇരുവരും വാങ്ങിയത്. മുൻകൂറായി 20 ലക്ഷം രൂപയും നൽകി. ബാക്കി 26 ലക്ഷത്തിന് തിരുവനന്തപുരം എസ്.ബി.ഐയുടെ ലെറ്റർ ഓഫ് ക്രഡിറ്റ് രഞ്ജന് നൽകി. ഇത് പണമാക്കാൻ ബാങ്കിനെ സമീപിച്ചപ്പോഴാണ് വ്യാജമെന്ന് തെളിഞ്ഞത്. ഇതോടെ രഞ്ജൻ കുമളി പൊലീസിൽ പരാതി നൽകി. പൊലീസ് തിരുവനന്തപുരത്തെ ജിനേഷിന്‍റെ താമസസ്ഥലത്ത് പരിശോധന നടത്തി സിനിയെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ നിരവധി ബാങ്കുകളുടെ പേരിലുള്ള വ്യാജരേഖകൾ, സീലുകൾ, സ്വർണം, പണം എന്നിവ പിടിച്ചെടുത്തു. ബെന്നി ജോസഫ് എന്ന പേരിൽ ജിനേഷ് തയാറാക്കിയ ആധാർ കാർഡും ഇത് ഉപയോഗിച്ച് കോവിഡ് വാക്സിൻ എടുത്തതിന്‍റെ രേഖയും ലഭിച്ചു. ഇതേ രേഖ ഉപയോഗിച്ചാവണം ജിനേഷ് രാജ്യം വിട്ടതെന്ന സംശയത്തിലാണ് അന്വേഷണ സംഘം. കുമളിക്ക് പുറമെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇരുവരും ചേർന്ന് സമാന രീതിയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. മുമ്പ് ഖത്തറിൽ ജോലി ചെയ്യുന്നതിനിടെ അവിടെ ക്രമക്കേട് കാട്ടിയതിന് പുറത്താക്കപ്പെട്ട ആളാണ് ജിനേഷ്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ............. Cap: തട്ടിപ്പ് കേസിൽ പൊലീസ് പിടിയിലായ പ്രതി സിനി. ഒളിവിലായ ജിനേഷ്. .....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.