ഏറ്റുമാനൂര്‍: പടിഞ്ഞാറെനട കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കെ.എന്‍.കെ. മേനോന്‍ അധ്യക്ഷതവഹിച്ചു. കുടിവെള്ള വിതരണം തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ സി.ഐ. കുര്യാക്കോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സൻ ലൗലി ജോര്‍ജ് , പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, ബിജു കൂമ്പിക്കന്‍, ജോസഫ് സെബാസ്റ്റ്യന്‍ വാര്‍ഡ് കൗണ്‍സിലറും പ്രോജക്ട് കോഓഡിനേറ്ററുമായ ഉഷാ സുരേഷ്, കൗണ്‍സിലര്‍ രശ്മി ശ്യാം, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.എസ്. ബീന, നാന്‍സി ജയ്‌മോന്‍ ഏറ്റുമാനൂര്‍ തമിഴ് വിശ്വബ്രഹ്മ സമാജം പ്രസിഡന്‍റ് പി. പ്രമോദ് കുമാര്‍, കുടിവെള്ള പദ്ധതി സെക്രട്ടറി ജി. നടരാജന്‍, ജെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പടം KTL kudivell ഏറ്റുമാനൂര്‍ പടിഞ്ഞാറെനട കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിർവഹിക്കുന്നു കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും ഏറ്റുമാനൂര്‍: കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ചൊവാഴ്ച വൈകീട്ട് 7.30ന് തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പുതിരിയുടെ സാന്നിധ്യത്തില്‍ മനയത്താറ്റ് കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ചിറക്കര തെക്കില്ലത്ത് പ്രസാദ് നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ് .മേയ് മൂന്നിന് ആറാട്ടോടുകൂടി സമാപിക്കും. ഏഴാം ഉത്സവനാളിലാണ് പള്ളിവേട്ട. എട്ടാം ഉത്സവമായ ആറാട്ട് ദിവസം ആറാട്ട് സദ്യയുണ്ട്. അന്ന് നാല് മണിക്ക് കൊടിയിറക്കിയശേഷം ചൂരക്കുളങ്ങര ദേവിക്ഷേത്ര തീര്‍ഥക്കുളത്തിലേക്ക് ആറാട്ട് പുറപ്പാട്. ഉഷശ്രി ദുര്‍ഗാപ്രസാദ് തിടമ്പേറ്റും. കൊടിയേറ്റുന്നതിനുള്ള കൊടിക്കുറയും കൊടിക്കയറും ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിലെത്തിച്ചു. കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സംരക്ഷണസമിതിയുടെയും ഊരാണ്മ ദേവസ്വത്തിന്‍റെയും നേതൃത്വത്തിലാണ് ചടങ്ങുകള്‍. ഉത്സവ നടത്തിപ്പിനായി 101 അംഗ കമ്മിറ്റി രൂപവത്കരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. എയ്‌മിലിന് അഭിനന്ദനവുമായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പാലാ: ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ച പാലാ സ്വദേശിയായ അമേരിക്കൻ വിദ്യാർഥിനി എയ്‌മിലിൻ റോസ് തോമസിന് അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ പ്രശംസ. കമല ഹാരിസിന്‍റെ ഫിലഡൽഫിയ സന്ദർശനവേളയിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച എയ്മിലിൻ റോസ് തോമസിനെ കമല ഹാരിസ് അഭിനന്ദിച്ചത്. സ്പ്രിങ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ഗണിത അധ്യാപകനായ പാലാ അവിമൂട്ടിൽ ജോസ് തോമസിന്‍റെ മകളാണ് എയ്‌മിലിൻ. ജോസ് തോമസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭ സമ്മേളനത്തിലെ ആമുഖ പ്രഭാഷണം നിർവഹിച്ചത് പെൻസിൽ വേനിയയിലെ മൗണ്ട് സെന്‍റ് ജോസഫ് അക്കാദമി ഹൈസ്കൂൾ വിദ്യാർഥിനിയായ എയ്‌മിലിനായിരുന്നു. KTL us vp അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി അമേരിക്കൻ മലയാളി വിദ്യാർഥിനി പാലാ ആവിമൂട്ടിൽ എയ്മിലിൻ റോസ് തോമസ് കൂടിക്കാഴ്ച നടത്തിയപ്പോൾ. പിതാവ് ജോസ് തോമസ് സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.