lead കോട്ടയം: ചിങ്ങവനം പരുത്തുംപാറക്കും സദനം കവലക്കും ഇടയിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. ആംബുലൻസും ഓട്ടോറിക്ഷയും ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ആംബുലൻസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൊല്ലാട് എയ്ഞ്ചൽ ആംബുലൻസ് സർവിസിന്‍റെ ഡ്രൈവർ രാജീവ് തോമസിനെ(38) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെ ചിങ്ങവനം - പരുത്തുംപാറ റോഡിൽ സദനംകവലയിൽ വില്ലേജ് ഓഫിസിന് മുന്നിലെ റോഡിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തേക്ക് പോയ ലോറിയുടെ പിന്നിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. വെട്ടിച്ചുമാറ്റിയ ആംബുലൻസ് മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസിനുള്ളിൽ നിന്നും രാജീവ് തോമസിനെ പുറത്തെത്തിക്കാൻ ശ്രമിച്ചു. എന്നാൽ, രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. ഇതിനിടെ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ റോഡിൽ ഒഴുകുകയും ചെയ്തു. ഉടൻ അഗ്നിരക്ഷസേന സ്ഥലത്തെത്തി ആംബുലൻസിന്‍റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. റോഡിൽ ഒഴുകിയ ഡീസൽ അഗ്നിരക്ഷസേനാ കഴുകി വൃത്തിയാക്കി. അരമണിക്കൂറോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.