വാഹനാപകടം; ദമ്പതികൾക്കും കുട്ടിക്കും പരിക്കേറ്റു

കുറവിലങ്ങാട്: എം.സി റോഡിൽ കുര്യനാട് ജങ്​ഷനു സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്കും ഇവരുടെ ഒന്നര വയസ്സുള്ള കുട്ടിക്കും പരിക്കേറ്റു. കാട്ടാമ്പാക്ക് കുരിശുംമൂട്ടിൽ ജെയ്​സൻ ജേക്കബ് (32), ഭാര്യ ശാലു തോമസ്, മകൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗത്തിൽ എത്തിയ കാർ കുര്യനാടുവെച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽനിന്നുവന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡിലും ദമ്പതികൾ സമീപത്തെ തോട്ടിലേക്കും തെറിച്ചുവീണു. നിയന്ത്രണം വിട്ട കാർ തോടും കടന്ന് സമീപത്തെ പറമ്പിലെത്തിയാണ്​ നിന്നത്​. കൂത്താട്ടുകുളം സ്വദേശിയുടേതാണ്​ കാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.