'ആര്‍.എസ്.എസും എസ്.ഡി.പി.ഐയും കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു'

ചങ്ങനാശ്ശേരി: ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ചേർന്ന്​ കേരളത്തെ കലാപഭൂമിയാക്കന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ഡോ.പി.കെ. ബിജു. പട്ടികജാതി, ക്ഷേമസമിതി ജില്ല സമ്മേളനത്തോട്​ അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ചങ്ങനാശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രധാനപ്പെട്ട ഒരു വിഷയങ്ങളിലും കോണ്‍ഗ്രസിന് നിലപാടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓരോ കേന്ദ്രബജറ്റിലും പട്ടികജാതി വിഭാഗത്തിന് ഭരണഘടനപരമായി ലഭിക്കേണ്ട ഫണ്ട് വെട്ടിക്കുറക്കുന്നു. ഇന്ത്യന്‍ ഭരണഘടനയെ തകര്‍ത്ത്​ മനുസ്മൃതി അധിഷ്ഠിതമായ ഭരണം നടത്തുവാനാണ് ഇവരുടെ ശ്രമമെന്നും ഇതിനെതിരായി രാജ്യത്താകമാനം വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമാണെന്നും ബിജു പറഞ്ഞു. KTL CHR 3 പി.കെ.എസ് ജില്ല സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ചങ്ങനാശ്ശേരിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ഡോ. പി.കെ. ബിജു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.