നവാസിന് സ്വീകരണവും ആശാ വർക്കർമാർക്ക് ആദരവും

പൊൻകുന്നം: ഹെഡ്​ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് അസോ. (സി.ഐ.ടി.യു) ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ശ്രേഷ്ഠ പുരസ്കാര ജേതാവ് പി.എം. നവാസിന് സ്വീകരണവും കോവിഡ് മുന്നണിപ്പോരാളികളായി പ്രവർത്തിച്ച ആശാ വർക്കർമാർക്ക് ആദരവും നൽകി. മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. ജെ. തോമസ് ഉദ്ഘാടനം ചെയ്തു. നവാസിന് കെ.ജെ. തോമസ് ഉപഹാരം നൽകി . അസോ. ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറി ഐ. എസ് .രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. അസോ. ജില്ല പ്രസിഡന്‍റ്​ വി. പി .ഇസ്മയിൽ, സെക്രട്ടറി എം. എച്ച് സലിം, സി.പി.എം ജില്ല കമ്മിറ്റി അംഗം പി. ഷാനവാസ്,വാഴൂർ ഏരിയ സെക്രട്ടറി വി. ജി. ലാൽ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഡ്വ.ഡി. ബൈജു, പ്രസിഡന്‍റ്​ ബി. ബിജുകുമാർ, ജനറൽ കൺവീനർ മുകേഷ് മുരളി,അഡ്വ.സി. ആർ.ശ്രീകുമാർ, മുകേഷ് കെ.മണി, കെ. സേതുനാഥ്, ടോമി ഡൊമിനിക്, സുമേഷ് ശങ്കർ, കലാകൃഷ്ണൻ എന്നിവർ സംസാരിച്ചു. KTL VZR 4 CITU Adaravu ചിത്രവിവരണം തൊഴിലാളി ശ്രേഷ്ഠ പുരസ്കാര ജേതാവ് പി.എം. നവാസിന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. ജെ. തോമസ് ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.