കുറുനരിയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

ചേനപ്പാടി: പൂതക്കുഴി ക്ഷേത്രത്തിന് സമീപം കുറുനരിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പുത്തൻപുരക്കൽ പി.ആർ. വിഷ്ണു(28), മരുതോലിൽ ബേബി(50) എന്നിവർക്കാണ് കടിയേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം സംബന്ധിച്ച് വനംവകുപ്പിന് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു. ചേനപ്പാടി മേഖലയിൽ മുമ്പും കുറുനരിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിരുന്നു. പൊന്തക്കാടുകളിൽനിന്ന് പകലും കുറുനരികൾ പുറത്തിറങ്ങുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.