എലിക്കുളം: ഉരുളികുന്നം ശ്രീദയാനന്ദ എൽ.പി സ്‌കൂളിന്‍റെ പുതിയ ഇരുനില മന്ദിരം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജരും ഉരുളികുന്നം എൻ.എസ്.എസ് കരയോഗം പ്രസിഡന്‍റുമായ ഇ.ആർ.സുശീലൻ പണിക്കർ അധ്യക്ഷതവഹിച്ചു. സമ്മേളനം ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. പൂർവവിദ്യാർഥി ധനേഷ് ജി.നായർ വരച്ച പഴയ സ്‌കൂളിന്‍റെ ചിത്രം എൻ.ജയരാജ് അനാച്ഛാദനം ചെയ്തു. നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കരയോഗം പ്രസിഡന്‍റ് ഇ.ആർ.സുശീലൻ പണിക്കരെ മാണി സി.കാപ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി, എൻ.എസ്.എസ് കോട്ടയം താലൂക്ക് യൂനിയൻ ആക്ടിങ് പ്രസിഡന്‍റ് പി.മധു, പ്രഥമാധ്യാപിക കവിത കെ.നായർ, പി.ടി.എ പ്രസിഡന്‍റ് അഖിൽകുമാർ തങ്കപ്പൻ, തദ്ദേശ ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂളിന്‍റെ വാർഷികസമ്മേളനം തിങ്കളാഴ്ച മൂന്നിന് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി ഉദ്ഘാടനം ചെയ്യും. KTL VZR 6 Dayananda School ചിത്രവിവരണം ഉരുളികുന്നം ശ്രീദയാനന്ദ സ്‌കൂൾ മന്ദിരോദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.