ജനറൽ ആശുപത്രി നവീകരണത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കണം -സി.പി.ഐ.

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി നവീകരണത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് സി.പി.ഐ ചിറക്കടവ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽഅംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടിയംഗം കെ.എം. ഗോപാലകൃഷ്ണൻ നായർ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി പി.പ്രജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ.എം.എ. ഷാജി, അസി.സെക്രട്ടറി രാജൻ ചെറുകാപ്പള്ളിൽ, ശരത് മണിമല, ഹേമലത പ്രേംസാഗർ, കെ. ബാലചന്ദ്രൻ, നൗഷാദ് കട്ടൂപ്പാറ, പി.എസ്. സിനീഷ്, അഖിൽ .ആർ .നായർ എന്നിവർ സംസാരിച്ചു. പി.പ്രജിത് സെക്രട്ടറിയായും പി.എസ്. സിനീഷ് അസി.സെക്രട്ടറിയായും 11 അംഗ ലോക്കൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. KTL VZR 3 CPI Local Conferance ചിത്രവിവരണം സി.പി.ഐ ചിറക്കടവ് ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.