സുബീഷിന്​ സന്തോഷത്തോടെ മടക്കം

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്ര​​ക്രിയക്ക്​ വിധേയനായ . കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്​ചാർജ്​ ചെയ്തിരുന്നെങ്കിലും തുടർചികിത്സക്ക്​ ആശുപത്രി സമീപത്ത് വാടകക്ക്​ താമസിക്കുകയായിരുന്ന സുബീഷ്​ ഞായറാഴ്ച തൃശൂർ വേലൂരിലെ വട്ടേക്കാട്ട് വീട്ടി​ലേക്ക്​ മടങ്ങി. ശസ്ത്രക്രിയക്ക്​ നേതൃത്വം നൽകിയ ഗ്യാസ്ട്രോ സർജറി മേധാവി ഡോ.ആർ. സിന്ധു, നവജീവൻ ട്രസ്റ്റി പി.യു. തോമസ്, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ ഇവരെ യാത്രയാക്കാൻ എത്തിയിരുന്നു. ചടങ്ങിൽ ഡോ.ആർ. സിന്ധുവിനെ പി.യു. തോമസ് മെമന്‍റൊ നൽകി ആദരിച്ചു. ​. കഴിഞ്ഞ ഫെബ്രുവരി 14 നാണ്​ തൃശൂർ വേലൂർ വട്ടേക്കാട്ടിൽ സുബീഷ് (40) കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്​. ഭാര്യ പ്രവിജയുടെ (36) കരളാണ്​ അദ്ദേഹത്തിൽ തുന്നിച്ചേർത്തത്​. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനൊടുവിൽ മാർച്ച് മൂന്നിന്​ ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജും ചെയ്തിരുന്നു. എന്നാൽ, തുടർനിരീക്ഷണത്തിന്​ ആശുപത്രി പരിസരത്ത്​ താമസിക്കാൻ ഡോക്ടർമാർ നിർദേശം നൽകി. ഇതിനൊടുവിലാണ്​ ഇവരുടെ മടക്കം. വീട്ടിലേക്ക്​ പോകുന്നതിനുമുമ്പ് ആശുപത്രിയിലെത്തിയ ഇവർ ഡോക്ടർമാർ, മറ്റ്​ പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് നന്ദിപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.