കോട്ടയം: പ്രവാസി മഹിള വികസന ബോർഡ് ആരംഭിക്കണമെന്ന് പ്രവാസി മഹിള വെൽഫെയർ അസോ. ഇന്ത്യ ജില്ല പ്രവർത്തകസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ഐസക് പ്ലാപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. മഹിള അസോ. സംസ്ഥാന സെക്രട്ടറി ജയശ്രീ പ്രദീപ് അധ്യക്ഷതവഹിച്ചു. ജില്ല ഭാരവാഹികൾ: റാണി മാത്യു (പ്രസി), ഷീന വർഗീസ് (ജന. സെക്ര), ലത രാജൻ, അക്കാമ്മ റോയി (വൈസ് പ്രസി), സേതുലക്ഷ്മി (സെക്ര), വി.ടി. ജിൻസി(ട്രഷ) സിൽവർ ലൈൻ: യു.ഡി.എഫ് ജനങ്ങൾക്കൊപ്പം -വി.ഡി. സതീശൻ കോട്ടയം: ജനങ്ങളെ വെല്ലുവിളിച്ച് ജനകീയ സമരങ്ങളെ അടിച്ചൊതുക്കി സിൽവർ ലൈൻ പദ്ധതി നടത്താനുള്ള സംസ്ഥാന സർക്കാറിന്‍റെ വിഫലശ്രമം അവസാനിപ്പിക്കുന്നതുവരെ പ്രതിരോധത്തിന്‍റെ മുൻനിരയിൽ യു.ഡി.എഫ് ഉണ്ടാകും എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് മധ്യമേഖല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ സജി മഞ്ഞക്കടമ്പിൽ, ജോസി സെബാസ്റ്റ്യൻ, സലിം പി.മാത്യു ,അസീസ് ബഡായി, പി.എ. സലിം, ടോമി കല്ലാനി, ഫിലിപ് ജോസഫ്, മുണ്ടക്കയം സോമൻ, ഗ്രേസമ്മ മാത്യു, പി.ആർ. സോന, റഫീക്ക് മണിമല, ഫിൽസൺ മാത്യു, ഷംസുദ്ദീൻ, എ. സുരേഷ്കുമാർ, മോഹൻ കെ.നായർ, എം.ജെ. ജേക്കബ്, കെ.ടി. ജോസഫ് , പി.എം. സലിം, കെ.എ. പീറ്റർ , ബാബു ജോസഫ്, ജയിസൺ ജേസഫ്, അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. മേയ് 13, 14 ,15, 16 തീയതികളിലായി സിൽവർ ലൈൻ വിരുദ്ധ പ്രചരണജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു. KTL VD SATHEESHAN യു.ഡി.എഫ് മധ്യമേഖല നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.