ജനറല്‍ ആശുപത്രിക്ക് ഒരുകോടികൂടി അനുവദിച്ചു -ഡോ. എൻ. ജയരാജ്

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് ഒരുകോടി കൂടി അനുവദിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. 15 കോടി അനുവദിച്ച് പൂര്‍ത്തിയാക്കിയ പുതിയ ബഹുനില കെട്ടിടം കൂടുതല്‍ രോഗീസൗഹൃദ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 72 ലക്ഷം അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ ഒരുകോടി കൂടി അനുവദിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ കാത്ത് ലാബ് സൗകര്യമുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയെന്ന മികവോടെ പൊതുജനത്തിന് തുറന്നുകൊടുക്കാനാകും. ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കി എത്രയുംവേഗം നിര്‍മാണപ്രവര്‍ത്തനം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് വിപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.