സ്​നേഹദൂത്​ രജതജൂബിലി ആഘോഷം

കോട്ടയം: ന്യൂഡൽഹി ആസ്ഥാനമായ സ്​നേഹദൂത്​ ഇന്ത്യ സോഷ്യൽ ആൻഡ്​ ചാരിറ്റബിൾ ട്രസ്​​റ്റിന്‍റെ രജതജൂബിലി ആഘോഷം തോമസ്​ ചാഴികാടൻ എം.പി ഉദ്​ഘാടനം ചെയ്തു​. മാധ്യമരത്നം പുരസ്കാരം ആദിത്യ ചാനൽ ചീഫ് റിപ്പോർട്ടർ അജീഷ് ആദിത്യ, ദൃശ്യമാധ്യമരത്നം അവാർഡ്​ എ.സി.വി ന്യൂസ് സീനിയർ കാമറമാൻ പി.എം. ബിനുമോൻ എന്നിവർ ഏറ്റുവാങ്ങി. കോട്ടയം പ്രസ്​ക്ലബിൽ ഓഫിസ്​ അസിസ്റ്റന്‍റായി 50 വർഷം പൂർത്തിയാക്കിയ എം.ഡി. ഷാജിക്കും പുരസ്കാരം നൽകി. പ്രസ്​ക്ലബ്​ പ്രസിഡന്‍റ്​ ജോസഫ്​ സെബാസ്റ്റ്യൻ, സെക്രട്ടറി സനിൽകുമാർ, അഡ്വ. പ്രിൻസ്​ ലൂ​​​ക്കോസ്​, സാബു മാത്യു, ടി.എൻ. പരമേശ്വരക്കുറുപ്പ്​, കോട്ടയം മണി എന്നിവർ പ​ങ്കെടുത്തു. KTL SNEHADOOTH- കോട്ടയം പ്രസ്​ ക്ലബിൽ ഓഫിസ്​ അസിസ്റ്റന്‍റായി 50 വർഷം പൂർത്തിയാക്കിയ എം.ഡി. ഷാജിക്ക്​ തോമസ്​ ചാഴികാടൻ എം.പി പുരസ്കാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.