കോട്ടയം: കേരള റോഡ് സേഫ്റ്റി അതോറിറ്റി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 സ്‌കൂളുകളിലാണ് 2022-23 അധ്യയനവർഷത്തിൽ ബോധവത്കരണ പരിപാടികൾ നടത്തുന്നത്. യു.പി. വിഭാഗം മുതലുള്ള സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് അപേക്ഷിക്കാം. പരിപാടികൾ സംഘടിപ്പിക്കുന്നതിനായി അധ്യയനവർഷം ഓരോ സ്‌കൂളുകൾക്കും 50,000 രൂപ വീതം നൽകും. അപേക്ഷഫോറം www.roadsafety.kerala.gov.in എന്ന് വെബ്സൈറ്റിൽ ലഭിക്കും. ഏപ്രിൽ 30വരെ അപേക്ഷിക്കാം. ടെൻഡർ ക്ഷണിച്ചു കോട്ടയം: മാടപ്പള്ളി അഡീഷനൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 30ന് ഉച്ചക്ക് 2.30നകം നൽകണം. ഫോൺ: 04812425777. കോട്ടയം: പാമ്പാടി ഐ.സി.ഡി.എസ് ഓഫിസ് ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഈ മാസം 27ന് ഉച്ചക്ക് രണ്ടിനകം നൽകണം. ഫോൺ: 0481 2551510.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.