കാറും ബൈക്കും കൂട്ടിയിടിച്ച് യുവഡോക്ടർക്ക് പരിക്ക്

കോട്ടയം: . മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന്​ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന ഡോ. ജിമ്മിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട്​ നാലോടെ മാന്നാനം കുട്ടിപ്പടി വളവിന് സമീപമാണ് അപകടം. ചുങ്കം സ്വദേശിയായ വീട്ടമ്മ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ജിമ്മിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാന്ധിനഗർ പൊലീസ് മേൽനടപടി സ്വീകരിച്ചു. കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം കോട്ടയം: കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ. കട്ടപ്പന സ്വദേശി ജോണാണ്​ (49) പിടിയിലായത്. വെള്ളിയാഴ്ച പുലർച്ച പേരൂർക്കവല ചാലക്കൽ ക്ഷേത്രത്തിലാണ് സംഭവം. കാണിക്കവഞ്ചി കുത്തിത്തുറന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ക്ഷേത്രത്തിൽ എത്തിയവർ കാണുകയും നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി ഏറ്റുമാനൂർ പൊലീസിന് കൈമാറുകയുമായിരുന്നു. കാണിക്കവഞ്ചിയിൽ പണം കുറവായിരുന്നതിനാൽ വലിയതുക നഷ്ടമായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.