ചങ്ങനാശ്ശേരി: ജല അതോറിറ്റിയുടെ കീഴിലെ മധുമൂല-വാഴപ്പള്ളി-പാലാത്ര മേഖലകളിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന സെന്‍റ് തെരേസാസ് സ്കൂളിന് മുന്നിൽ തകരാറിലായ പൈപ്പുകൾ നീക്കുന്ന ജോലി ആരംഭിച്ചു. നിരന്തരമായി പൈപ്പുകൾ പൊട്ടുന്ന കാര്യം മന്ത്രി റോഷി അഗസ്റ്റിനുമായി പങ്കിട്ടത്തിൻെറ അടിസ്ഥാത്തിലാണ് 18 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും നിർമാണജോലി തുടങ്ങാൻ സാധിച്ചതെന്നും ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. കെ.എസ്.ടി.പി എം.സി റോഡ് പുനരുദ്ധരിച്ചപ്പോൾ നിലവിലെ പൈപ്പുകൾ ശരിയായി മാറ്റാത്തതിനാലാണ് നിരന്തരമായി ഭാരവാഹനങ്ങൾ കയറുമ്പോൾ ചോർച്ച ഉണ്ടാകുന്നത്. പൈപ്പിൻെറ പുനരുദ്ധാരണം വാഴപ്പള്ളി- മധുമൂല- പാലാത്ര പ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ ഒരു അനുഗ്രഹമായിത്തീരും. ആയിരക്കണക്കിന് ലിറ്റർ വെള്ളത്തിൻെറ നഷ്ടം ഇതുമൂലം തടയാനാകും. എം.എൽ.എ നേരിട്ട് സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. KTL CHR 1 pipe തകരാറിലായ പൈപ്പുകൾ നീക്കുന്ന ജോലി നടക്കുന്നത് ജോബ് മൈക്കിൾ എം.എൽ.എ വിലയിരുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.