മൂലമറ്റം: മഴ മാറി വേനൽച്ചൂട് കടുത്തതോടെ സംസ്ഥാനത്തെ . ഈ വർഷം മാർച്ച് 15ന് രേഖപ്പെടുത്തിയ 89.62 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപഭോഗമായിരുന്നു കെ.എസ്.ഇ.ബിയുടെ സർവകാല റെക്കോഡ്. ഇത് വെള്ളിയാഴ്ച 89.75 ദശലക്ഷം യൂനിറ്റിലെത്തി. വെള്ളിയാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കാണിത്. നാൾക്കുനാൾ ചൂട് വർധിക്കുന്നതിനാൽ വൈദ്യുതി ഉപയോഗം ഇനിയും ഉയരുമെന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾകൂടി നടക്കുന്നതിനാൽ ഉപഭോഗം 90 ദശലക്ഷം യൂനിറ്റ് മറികടന്നേക്കും. സംസ്ഥാനത്ത് വ്യാഴാഴ്ച 89.746 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോൾ 32.06 ദശലക്ഷം യൂനിറ്റ് കേരളത്തിൽ ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 57.68 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. വേനൽച്ചൂട് കടുക്കുന്നതോടെ പുറം വൈദ്യുതിയുടെ വില വർധിക്കുകയും അതിൽനിന്ന് രക്ഷനേടാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കേണ്ടിയുംവരും. എയർകണ്ടീഷണറുകളുടെയും ഫാനിന്‍റെയും ഉപയോഗം വർധിച്ചതും ഉപഭോഗം കൂടാൻ കാരണമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ ഇടുക്കിയിൽ ബുധനാഴ്ച രാവിലത്തെ കണക്കുപ്രകാരം 17.04 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ശബരിഗിരിയിൽ 5.31, ഇടമലയാർ 1.30, കുറ്റ്യാടി 0.691, നേര്യമംഗലം 0.883, ഷോളയാർ 1.12, ലോവർപെരിയാർ 0.764 എന്നിങ്ങനെയാണ് മറ്റുനിലയങ്ങളിലെ ഉൽപാദനം. ആഭ്യന്തര വൈദ്യുതോൽപാദനം വർധിപ്പിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് കൂടുതൽ താഴ്ന്നുതുടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കിയിൽ ജലനിരപ്പ് 44 ശതമാനത്തിലേക്ക് എത്തി. പമ്പ 40 ശതമാനം, ഷോളയാർ 19, ഇടമലയാർ 39, മാട്ടുപ്പെട്ടി 42, കുറ്റ്യാടി 61, പൊന്മുടി 47, നേര്യമംഗലം 40, ലോവർപെരിയാർ 68 എന്നിങ്ങനെയാണ് വൈദ്യുതി വകുപ്പിന്‍റെ പ്രധാന ഡാമുകളിലെ ജലനിരപ്പ്. വൈദ്യുതി വകുപ്പിന്‍റെ എല്ലാ ഡാമിലുംകൂടി 41 ശതമാനം ജലം അവശേഷിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് 1684.26 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.