റവന്യൂ കലോത്സവം; കായിക മത്സരങ്ങൾ നാളെ മുതൽ കോട്ടയം: റവന്യൂ കലോത്സവത്തിൻെറ ഭാഗമായ കായിക-അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് കലക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം നിർവഹിക്കും. 100, 400, 1500 മീറ്റർ, 4x100 റിലേ മത്സരങ്ങളും ഷോട്ട്പുട്ട്, ലോങ്ജംപ്, പഞ്ചഗുസ്തി മത്സരങ്ങളും നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്‍റൺ മത്സരം നടക്കും. പമ്പിങ് ലേലം; അപേക്ഷിക്കാം കോട്ടയം: പുഞ്ച സ്പെഷൽ ഓഫിസ് പരിധിയിലെ വിരിപ്പുകൃഷി ഈ വർഷം നടത്താൻ തീരുമാനിച്ച പാടശേഖരങ്ങളിൽ 28ന് മുമ്പ് പമ്പിങ് ലേലം നടത്തുന്നതിന് അപേക്ഷ നൽകണമെന്ന് പുഞ്ച സ്പെഷൽ ഓഫിസർ അറിയിച്ചു. അപേക്ഷയോടൊപ്പം പാടശേഖരത്തിൻെറ പൊതുയോഗം ചേർന്നതിൻെറ മിനിറ്റ്സും പകർപ്പും ഹാജരാക്കണം. ലേല തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. കിക്മയിൽ സൗജന്യ കെ-മാറ്റ് പരിശീലനം കോട്ടയം: 2022ലെ കെ-മാറ്റ് പരീക്ഷക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെന്‍റ് അഞ്ച് ലൈവ് മോക് ടെസ്റ്റുകൾ നടത്തും. ഏഴിന് നടക്കുന്ന കെ-മാറ്റ് എം.ബി.എ പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായാണ് സൗജന്യ ട്രയൽ ടെസ്റ്റ് സീരീസ് നടത്തുക. താൽപര്യമുള്ളവർ http://bit.ly/kmatmock എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 854861829.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.