ഇഫ്താറുകൾ മതമൈത്രിയുടെ ഭാഗം -ഡോ. എൻ. ജയരാജ്​

കാഞ്ഞിരപ്പള്ളി: ഇഫ്താറുകൾ മതമൈത്രിയുടെ വേദിയും റമദാൻ നന്മയുടെ പൂക്കാലവുമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. നന്മകൾക്ക് വേരോട്ടമുള്ള ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഒരുശക്തിക്കും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിൽ ഐ.എസ്.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ എൻ.വൈ. ജമാൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ, വിവിധ സംഘടന ഭാരവാഹികളായ മുഹമ്മദ് നയാസ്, ഷാജി പാടിക്കൽ, അബ്ദുൽ കരീം മുസ്​ലിയാർ, പി.ഐ നൗഷാദ്, പി.എച്ച്. ജാഫർ, ടി.എ. ജബ്ബാർ, നാസർ മുണ്ടക്കയം, പി.എ. ഇബ്രാഹീംകുട്ടി, പി.എ. ഷാഹുൽ ഹമീദ്, പി.ജെ. നിയാസ്, അൻസാരി വട്ടകപ്പാറ, ഹാഷിം കേരള ടൈംസ്, അക്ബർ സ്വലാഹി, പി.എസ്. സ്വലാഹുദ്ദീൻ, സക്കീർ വല്ലം എന്നിവർ സംസാരിച്ചു. KTL VZR 3 ISM Ifthar ചിത്രവിവരണം ഐ.എസ്.എം ഇഫ്താർ സൗഹൃദസംഗമം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.