രാമക്കൽമേട്ടിൽ ഏലത്തോട്ടത്തിലെ ചന്ദനമരങ്ങൾ മുറിച്ചുകടത്തി

നെടുങ്കണ്ടം: രാമക്കല്‍മേട്​ ബാലൻപിള്ളസിറ്റിയില്‍ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽനിന്ന്​ വൻ ചന്ദനമോഷണം. പല്ലാട്ട് രാഹുല്‍, സഹോദരി കാവുങ്കല്‍ രാഖിമോള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍നിന്നാണ് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയത്. 15ഓളം മരങ്ങള്‍ മുറിക്കുകയും വലുപ്പമുള്ള അഞ്ച്​ മരങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ചെറുമരങ്ങള്‍ ചുവട്ടില്‍നിന്ന് വെട്ടിനശിപ്പിച്ച നിലയിലാണ്​. ചന്ദനം കടത്തുന്നതിനിടെ കൃഷിയിടത്തിലെ ഏലവും മോഷ്ടാക്കള്‍ നശിപ്പിച്ചു. ചുവടെ മുറിച്ച്​ തായ്​ത്തടി എടുത്തശേഷം ബാക്കിഭാഗം ഉപേക്ഷിച്ചതായും കണ്ടെത്തി. മെഷീൻവാള്‍ ഉപയോഗിച്ച്​ മരം മുറിച്ച്​ ചുവട് ഭാഗം കൊണ്ടുപോകുകയും ശിഖരങ്ങള്‍ അടങ്ങിയ ഭാഗവും ഉപേക്ഷിക്കുകയുമായിരുന്നു. ഒരാഴ്ചയായി സ്ഥല ഉടമ കൃഷിയിടത്തില്‍ എത്തിയിരുന്നില്ല. വെള്ളിയാഴ്ച ഏലത്തോട്ടത്തില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ജില്ലയില്‍ മറയൂര്‍ കഴിഞ്ഞാല്‍ സ്വാഭാവികമായി ചന്ദനമരങ്ങള്‍ കൂടുതല്‍ കാണുന്ന പ്രദേശമാണ് രാമക്കല്‍മേട്. മാസങ്ങള്‍ക്കുമുമ്പ്​ ഈ പ്രദേശത്തുനിന്ന്​ ചന്ദനമരം മോഷണം പോയിരുന്നു. കോമ്പമുക്ക് മേഖലയിലും ചന്ദനമരം മോഷണം പതിവാണ്. idl ndkm മുറിച്ചശേഷം ഉപേക്ഷിച്ചുപോയ ചന്ദനമരങ്ങളില്‍ ഒന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.