വൈക്കം: കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽനിന്നും 120 കിലോ പഴകിയമത്സ്യം പിടികൂടി നശിപ്പിച്ചു. ഫിഷറീസ്, ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ദിവസങ്ങൾ പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഓലക്കൊടിയൻ മത്സ്യം പിടികൂടിയത്. കടൽ, കായൽ മത്സ്യങ്ങളുടെ വിൽപനകേന്ദ്രമായ കോവിലകത്തുംകടവ് ചന്തയിൽ സമീപ ജില്ലകളിൽ നിന്നുവരെ ആളുകൾ മത്സ്യം വാങ്ങാനെത്തുന്നുണ്ട്. വൈക്കം ഫുഡ് സേഫ്റ്റി ഓഫിസർ വൈ.ജെ. സുധിമോൾ, കടുത്തുരുത്തി ഫുഡ് സേഫ്റ്റി ഓഫിസർ നിമ്മി അഗസ്റ്റിൻ, വൈക്കം ഫിഷറീസ് ഓഫിസർ രശ്മി പി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ എം. അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.