കോട്ടയം: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഒരുക്കുന്ന വ്യക്തിത്വ വികസന ശിൽപശാല 26 മുതൽ 28 വരെ രാവിലെ 10 മുതൽ ഒന്നു വരെ വൈ.എം.സി.എയിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 30 വിദ്യാർഥികൾക്കാണ് അവസരം. സ്വയം അറിയുക, ആത്മവിശ്വാസം വർധിപ്പിക്കുക, മാധ്യമങ്ങളുടെ ശരിയായ ഉപയോഗം, ആശയവിനിമയം മെച്ചപ്പെടുത്തുക, മൂല്യങ്ങളുടെ പ്രസക്തി, പ്രസംഗ കല എന്നിവയെ അടിസ്ഥാനപ്പെടുത്തി പങ്കാളിത്ത രീതിയിലാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. ജേസീസ് പരിശീലകരും ഡ്രീം സെറ്റേഴ്‌സ് സാരഥികളുമായ എ.പി. തോമസ്, മിനി തോമസ് എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകും. ഫോൺ: 9447114328, 0481-2560591.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.