പനമറ്റം: കൃഷിവകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പനമറ്റം ദേശീയ വായനശാലയുടെ ബാലവേദി അംഗങ്ങളായ 100 കുട്ടികൾ തങ്ങളുടെ വീടുകളിൽ പച്ചക്കറിക്കൃഷി നടത്തും. വിത്തുകൾ, പരിശീലനം എന്നിവ എലിക്കുളം കൃഷിഭവൻ നൽകും. തുടർ പ്രവർത്തനങ്ങൾ, മികച്ച കുട്ടിത്തോട്ടത്തിനുള്ള സമ്മാനം എന്നിവ വായനശാല നൽകും. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി നിർവഹിച്ചു. ഗുരുജനവേദി പ്രസിഡന്‍റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ നിസ ലത്തീഫ് പദ്ധതി വിശദീകരണം നടത്തി. സഞ്ജന സഞ്ജീവ്, വന്ദന കൃഷ്ണ, ഗോകുൽ രാജേഷ്, അസി. കൃഷി ഓഫിസർമാരായ എ.ജെ. അലക്‌സ് റോയ്, അനൂപ് കെ. കരുണാകരൻ, കാർഷിക കർമസേന പ്രസിഡന്‍റ് സുജാതദേവി, കെ.എസ്. അഭിജിത് ലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.