ചങ്ങനാശ്ശേരി: പൊലീസിനെ ഉപയോഗിച്ച് സമരവീര്യം തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. കെ-റെയില്‍ പദ്ധതിയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ് മുന്‍ റെയില്‍വേ ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വർമയുടെ വെളിപ്പെടുത്തലുകളെന്നും അദ്ദേഹം പറഞ്ഞു. മാടപ്പള്ളി റീത്തുപള്ളിയില്‍ കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി നേതൃത്വത്തിൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, എസ്.യു.സി.ഐ ജില്ല സെക്രട്ടറി മിനി കെ. ഫിലിപ്പ്, ജനകീയ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചാക്കോച്ചന്‍ മണലേല്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, പായിപ്പാട് സര്‍വിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ് ജോഷി കുറുക്കന്‍ കുഴി, ജയിംസ് പതാരംചിറ, സിബി ചാമക്കാല, ബ്ലോക്ക് പഞ്ചായത്ത് അംഗം സൈന തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനി വർഗീസ്, അന്നമ്മ സാജന്‍, രമ്യ റോയ്, സെലീനാമ്മ തോമസ്, മുന്‍ പഞ്ചായത്ത് അംഗം ജയിംസ് പഴയചിറ, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജോയിച്ചന്‍ ഇളപ്പുങ്കല്‍, ബിന്ദു ഐസക്, ഫ്രാന്‍സിസ് ചാഞ്ഞോടി, ഷിനോയ് ഓലിക്കര, മാത്തുക്കുട്ടി മറ്റത്തില്‍, ജിജി ഇയ്യാലില്‍, ജോയിച്ചന്‍ ഒളശ്ശയില്‍, സാജന്‍ കൊരണ്ടിത്തറ, ദേവസ്യ പുന്നമൂട്ടില്‍, ജോമോന്‍ ഫിലിപ്പോസ്, തോമസ് ഇയ്യാലില്‍, ടോം തോമസ് എന്നിവര്‍ സംസാരിച്ചു. മാടപ്പള്ളിയിലെ സമരപ്പന്തലില്‍ വെള്ളിയാഴ്ചത്തെ പ്രതിഷേധം രാവിലെ 10ന് കരുണഗിരി ആശ്രമം ഡയറക്ടര്‍ ഫാ. ജോണ്‍സന്‍ വർഗീസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.