കോട്ടയം: ഡി.സി ബുക്സ് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിൽ ആല്‍വിന്‍ ജോര്‍ജിന്‍റെ 'ദുഷാന' മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ ബേസിൽ ജോസഫാണ് വിജയിയെ പ്രഖ്യാപിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. വി.ആര്‍. സുധീഷ്, മ്യൂസ്‌മേരി, സംഗീത ശ്രീനിവാസന്‍, ഡി.സി ബുക്‌സ് എഡിറ്റോറിയല്‍ ടീം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. കണ്ണൂർ ജില്ലയിലെ ഉളിക്കൽ സ്വദേശിയാണ് ആൽവിൻ. മലയാള മനോരമ പബ്ലിക്കേഷനിൽ കുട്ടികളുടെ വിഭാഗത്തിൽ സീനിയർ സബ് എഡിറ്ററാണ്. ചായ വില്‍ക്കാന്‍ കൊതിച്ച ചെറുക്കന്‍ (ബേസില്‍ പി. എല്‍ദോ), വാന്‍ഗോഗിന്‍റെ കാമുകി (ജേക്കബ് എബ്രഹാം), ലേഡി ലാവന്‍ഡര്‍ (സബീന എം. സലി), നേര്‍പാതി (സുധ തെക്കേമഠം) എന്നീ കൃതികളാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റ് നോവലുകള്‍. KTG Alwin ആല്‍വിന്‍ ജോര്‍ജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.