കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

ചങ്ങനാശ്ശേരി: കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ ചങ്ങനാശേരി യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്ക് കത്തുകള്‍ അയച്ചു. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, എല്ലാമാസവും ആദ്യപ്രവൃത്തി ദിവസം പെന്‍ഷന്‍ നല്‍കുക, 11 വര്‍ഷമായി പരിഷ്‌കരിക്കാത്ത പെന്‍ഷന്‍ പരിഷ്‌കരിക്കുക, മൂന്ന്​ വര്‍ഷമായി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ക്കുമാത്രം ലഭിക്കാത്ത ഉത്സവബത്ത കുടിശ്ശിക നല്‍കുക എന്നീ ആവശ്യങ്ങളാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.ടി. പൊന്നന്‍, ജില്ല സെക്രട്ടറി എ.വി. ഓമനക്കുട്ടന്‍, യൂനിറ്റ് സെക്രട്ടറി ചാക്കോ ആന്റണി, പ്രസിഡന്റ് കെ.കെ. ജോസഫ്, കെ.കെ. കുഞ്ഞിക്കുട്ടന്‍, എം.കെ. രാജം, വി.മേരി മര്‍ക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.