പൊൻകുന്നം: 50 വർഷത്തിലേറെ പഴക്കമുള്ള വാട്ടർ അതോറിറ്റിയുടെ പൊൻകുന്നം സെക്ഷൻ ഓഫിസ് തകർച്ചയുടെ വക്കിൽ. കെ.വി.എം.എസ്.ജങ്ഷനിൽ ചിറക്കടവ് ഗ്രാമ പഞ്ചായത്തിന്‍റെ ബഹുനില കെട്ടിടത്തിന്‍റെ പിൻവശത്താണ് വാട്ടർ അതോറിറ്റിയുടെ കെട്ടിടം. എട്ടുപേർ ജോലി ചെയ്യുന്ന കെട്ടിടത്തിന്‍റെ മേൽത്തട്ട് ഇളകി കമ്പി പുറത്തേക്ക് തള്ളി നിൽക്കുന്നു. സിമന്റുപാളി തകർന്ന് ജീവനക്കാരുടെ മേൽപതിച്ചിട്ടുണ്ട്. ഭിത്തിയുടെ മുകൾഭാഗം തകർന്നിരിക്കുന്നു. നിന്നുതിരിയാൻ പോലും യാതൊരു സൗകര്യവും ഇല്ലാത്ത അവസ്ഥയാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോർന്നൊലിച്ച് ഫയലുകൾ മുഴുവൻ നനഞ്ഞുകുതിർന്നു നശിക്കുന്നു. ഇവിടെയുള്ള ഫർണിച്ചറുകൾ കെട്ടിടത്തിന്റെ തന്നെ പഴക്കമുള്ളതാണ്. താലൂക്കിലെ മിക്ക ഓഫിസുകളും മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുമ്പോഴും വാട്ടർ അതോറിറ്റി ഓഫിസ് ജീർണിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. KTL VZR 5 Water Authority ചിത്രവിവരണം ജീർണാവസ്ഥയിലായ പൊൻകുന്നത്തെ ജലഅതോറിറ്റി സെക്ഷൻ ഓഫിസ്. ഓഫിസിന്റെ ഉള്ളിൽ കോൺക്രീറ്റ് അടർന്നുപോയ നിലയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.