ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ശീതീകരണ സംവിധാനം സജ്ജമായി

ഫോറന്‍സിക് സര്‍ജൻ ഇല്ല ചങ്ങനാശ്ശേരി: അഞ്ചുവര്‍ഷത്തെ നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ ചങ്ങനാശ്ശേരി . ഇനി പോസ്റ്റ്‌മോര്‍ട്ടത്തിന് ഫോറന്‍സിക് സര്‍ജന്‍ വേണമെന്ന ആവശ്യം ഉയരുന്നു. നേരത്തേ ഇവിടെ പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി പോസ്റ്റ്‌മോര്‍ട്ടം നിലച്ചിരിക്കുകയാണ്. സ്ഥിരം തസ്തിക സൃഷ്ടിച്ച് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ നിയമിക്കണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജ്യസഭാംഗമായിരുന്ന ടി.എന്‍. സീമയുടെ ഫണ്ടില്‍നിന്നും അനുവദിച്ച തുക വിനിയോഗിച്ച് അഞ്ചുവര്‍ഷം മുമ്പാണ് ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിക്ക് പുതിയ കെട്ടിടം നിര്‍മിച്ചത്. എന്നാല്‍, ശീതീകരണ സംവിധാനമില്ലാത്തതുമൂലം മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ചരലക്ഷം രൂപക്ക് സര്‍ക്കാറിന്‍റെ ഇ-മാര്‍ക്കറ്റിങ്ങിലൂടെയാണ് മോര്‍ച്ചറിയില്‍ ശീതീകരണ സംവിധാനം ഒരുക്കിയത്. നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് സ്വിച്ച്ഓണ്‍ നടത്തി. വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ബീന ജോബി, അഡ്വ. മധുരാജ്, കുഞ്ഞുമോള്‍ സാബു, ആശുപത്രി സൂപ്രണ്ട് ഡോ. അജിത്കുമാര്‍, നഗരസഭാംഗങ്ങളായ പി.എ. നിസാര്‍, പ്രസന്നകുമാരി, ബാബു തോമസ്, സുമ ഷൈന്‍, മോളമ്മ സെബാസ്റ്റ്യന്‍, സന്തോഷ് ആന്‍റണി, അരുണ്‍ മോഹന്‍, മുരുകന്‍, ഗീത അജി, എച്ച്.എം.സി അംഗങ്ങളായ ജോസുകുട്ടി നെടുമുടി, നവാസ് ചുടുകാട്, സുധീര്‍ ശങ്കരമംഗലം, ബെന്നി സി.ചീരഞ്ചിറ, അനില്‍ മാടപ്പള്ളി, സാബു കോയിപ്പള്ളി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.