ഒമ്പതുകിലോ കഞ്ചാവുമായി മൂവര്‍സംഘം പിടിയില്‍

ചങ്ങനാശ്ശേരി: കാറില്‍കടത്തിക്കൊണ്ടുവന്ന ഒമ്പതുകിലോ 10ഗ്രാം ഉണക്ക കഞ്ചാവുമായി മൂന്നുപേര്‍ തൃക്കൊടിത്താനം പൊലീസിന്‍റെ പിടിയിലായി. കുറ്റൂര്‍ സ്വദേശിയായ രഞ്ജിത് തമ്പാന്‍ (26), ഈസ്റ്റ് ഒതറ സ്വദേശിയായ വിനീത് (24), നീരേറ്റുപുറം സ്വദേശിയായ ജിതിന്‍ (26) എന്നിവരാണ് പായിപ്പാട് കൊല്ലാപുരം ഭാഗത്തുനിന്ന് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നിര്‍ദേശപ്രകാരം എന്‍.ഡി.പി.എസ് സ്‌പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവിക്ക്​ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐ കെ.എസ്. ഷാജി, എ.എസ്.ഐമാരായ സന്‍ജോ, രാജീവ് ദാസ്, എസ്.സി.പി.ഒ സജിത്, സി.പി.ഒ സന്തോഷ്, സെല്‍വരാജ്, സത്താര്‍, ലാലു, അനീഷ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജില്ലയില്‍ വിതരണം ചെയ്യാന്‍ കര്‍ണാടകയില്‍നിന്ന്​ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവര്‍ നിരവധി ക്രിമിനല്‍കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതികളായിട്ടുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.