പഴവിപണിയിൽ വിലക്കുതിപ്പ്​

കോട്ടയം: റമദാൻ മാസത്തിൽ പഴവിപണിയിൽ വിലക്കയറ്റം. മിക്ക പഴങ്ങൾക്കും വിലകൂടി. ചൂട്​ കനത്തതും വിലക്കയറ്റത്തിന് കാരണമായി. ചെറുനാരങ്ങവില റോക്കറ്റുപോലെ കുതിക്കുകയാണ്​. നോമ്പുതുടങ്ങുന്നതിനുമുമ്പ്​ കിലോക്ക്​ 50 രൂപയുണ്ടായിരുന്ന ചെറുനാരങ്ങവില​ ഇപ്പോൾ 200 ലെത്തി. നോമ്പുസമയത്ത്​ ഏറ്റവും കൂടുതൽ ചെലവാകുന്ന ഇനമാണ്​ ചെറുനാരങ്ങ. കടകളിൽ ശീതളപാനീയങ്ങൾക്കും ആളുകൂടിയതും ചെറുനാരങ്ങയുടെ ഡിമാൻഡ്​ വർധിപ്പിച്ചു. റഷ്യ-ഉക്രെയ്​ൻ യുദ്ധം കാരണം വിദേശത്തുനിന്ന്​ കണ്ടെയ്​നറുകൾ വരാൻ താമസമുണ്ടെങ്കിലും വിപണിയിൽ ക്ഷാമമില്ല. ആപ്പിളിന്​ ഇനമനുസരിച്ച്​ 200 മുതൽ 280 വരെ വിലയുണ്ട്​. ഏത്തപ്പഴവും ഞാലിപ്പൂവനും 70-78 വരെയാണ്​ വില. രാജസ്ഥാനിൽനിന്നുള്ള പുളിയുള്ള ഓറഞ്ചിന്​ 80-90 ആണെങ്കിൽ സിട്രസിന്​ 140 രൂപയുണ്ട്​. മുന്തിരി 70-90, പച്ചമുന്തിരി കുരുവില്ലാത്തത്​ 150-160, പപ്പായ-40, പിങ്ക്​ ലേഡി-50, ഷമാം-60, മുസംബി-80- 90, ചിക്കു-60-80, കിവി (ഒരു കഷണം)-60 രൂപ, തായ്​ലൻഡിൽനിന്നുള്ള പേരക്ക- 120, ലിച്ചി- 200 എന്നിങ്ങനെയാണ്​ മറ്റുള്ളവയുടെ വില. എ ഗ്രേഡ്​ പൈനാപ്പിളിന്​ 200ന്​ മുകളിൽ വിലയുണ്ട്​. വിപണിയിൽ ഏറ്റവും ഡിമാൻഡുള്ള​ തണ്ണിമത്തന്​ വില കുറവാണ്​​​. 20-25 രൂപയാണ്​ തണ്ണിമത്തൻ വില. ചെറുനാരങ്ങക്ക്​ വില കൂടിയതിനാൽ ഭൂരിഭാഗം പേരും തണ്ണിമത്തൻ ജ്യൂസി​ലേക്ക്​​ മാറിയിരിക്കുകയാണ്​. മറ്റ്​ സംസ്ഥാനങ്ങളിൽ കടുത്ത ചൂടിൽ ഉണക്ക്​ ബാധിച്ചതിനാൽ പച്ചക്കറികൾക്ക്​ നേരിയ വിലക്കൂടുതലുണ്ടെങ്കിലും സവാളക്ക്​ വിലക്കുറവാണെന്നത്​ നോമ്പുകാലത്തെ അടുക്കളക്ക്​ ആശ്വാസം നൽകും. 18 രൂപ മുതലാണ്​ സവാളയുടെ വില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.