ഏകദേശം 1200 ഹെക്ടറിലെ കൃഷി നശിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ വേനൽമഴ മൂലം കൃഷി നാശം സംഭവിച്ച പാടങ്ങളിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാനതല ഉന്നതസംഘം സന്ദർശിച്ചു. കൃഷി മന്ത്രി പി. പ്രസാദുമായി നേരിട്ട് ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കൃഷിക്കാരെ കാണുവാനും ദുരിതാവസ്ഥ പഠിക്കുവാനും നേരിട്ടെത്തിയത്. കൃഷിമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി രാജ്മോഹൻ, കൃഷി അഡീഷനൽ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ബീന ജോർജ്, ഡെപ്യൂട്ടി ഡയറക്ടർ പ്രീത പോൾ, അസി. പ്രിൻസിപ്പൽ കൃഷി ഓഫിസർ ജോ ജോസ്, തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മോഹനൻ, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലൻ, വിവിധ പഞ്ചായത്ത് ജനപ്രതിനിധികൾ, പായിപ്പാട് കൃഷി ഓഫിസർ ഫസീന, വാഴപ്പള്ളി കൃഷി അസി. ഓഫിസർ രവിലാൽ, വിവിധ പാടശേഖര സമിതികളുടെ പ്രതിനിധികൾ തുടങ്ങിയവർ കൃഷിനാശം സംഭവിച്ച വിവിധ പാടശേഖരങ്ങൾ സംസ്ഥാനതല സംഘത്തിന് കാണിച്ചുകൊടുക്കുകയും കർഷകരുടെ ആവശ്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വാഴപ്പള്ളി, കുറിച്ചി, പായിപ്പാട് പഞ്ചായത്തുകളിൽ പെട്ട പാടശേഖരങ്ങളിൽ 50 ശതമാനം തൊട്ട് 100 ശതമാനം വരെയാണ് കൃഷിനാശം. ഇത് ഏകദേശം 1200 ഹെക്ടർ വരുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ഇങ്ങനെയുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിന് കർഷകർ വിലയേറിയ നിർദേശങ്ങൾ സംഘത്തിന് നൽകി . സ്പെഷൽ ഓഫിസർ നടത്തുന്ന പമ്പിങ് ലേലം ഈ മാസം അവസാനത്തോടെ എങ്കിലും നടത്തണമെന്നും പമ്പിങ് നേരത്തേ ആരംഭിച്ചു നവംബർ 15ന് കൃഷിയിറക്കാനുള്ള സാഹചര്യം ഉണ്ടാകണം എന്നും കർഷകർ ആവശ്യപ്പെട്ടു. ഉന്നതസംഘം ഉടൻതന്നെ കൃഷി മന്ത്രിക്കു റിപ്പോർട്ട് സമർപ്പിക്കുമെന്നും കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. KTL CHR 1 Krishi ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കൃഷിനാശം സംഭവിച്ച സ്ഥലങ്ങളിൽ സംസ്ഥാനതല ഉന്നത സംഘവുമായി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ സന്ദർശനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.