ഭക്തിനിര്‍ഭരമായി ഉയിര്‍പ്പ് ഞായർ

വൈക്കം: 50 ദിവസത്തെ നോമ്പാചരണത്തിന് പരിസമാപ്തി കുറിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ഉയിര്‍പ്പ് ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി. അള്‍ത്താരക്ക്​ മുന്നില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയാണ് ഓരോ ദേവാലയത്തിലും ഉയിര്‍പ്പ് ഞായര്‍ ആചരിച്ചത്. കുരിശുമരണം വരിച്ച യേശു മൂന്നാംദിവസം കല്ലറ പിളര്‍ന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ദൃശ്യം മനോഹരമായി അവതരിപ്പിച്ചാണ് പള്ളികളില്‍ ചടങ്ങുകള്‍ തുടങ്ങിയത്. വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ ഉയിര്‍പ്പ് ഞായറി‍ൻെറ ചടങ്ങുകള്‍ മറ്റൊരു ഹാളിലാണ് ക്രമീകരിച്ചത്. പാതിരാകുര്‍ബാനക്ക്​ എത്തിയ നിരവധി ഭക്തര്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനക്ക്​ നടേല്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ മുഖ്യകാര്‍മികനായി. വൈക്കം സെന്‍റ്​ ജോസഫ് ഫൊറോനയുടെ കീഴിലെ 20 ഇടവക ദേവാലയങ്ങളില്‍ ചടങ്ങുകള്‍ നടന്നു. വൈക്കം സെന്‍റ്​ ജോസഫ് ഫൊറോന പള്ളിയിൽ വികാരി ഫാ. ജോസഫ് തെക്കിനേന്‍ മുഖ്യകാര്‍മികനായി. വെച്ചൂര്‍ അച്ചിനകം സെന്‍റ്​ ആന്‍റണീസ് പള്ളിയില്‍ ഫാ. കോലോത്തുവള്ളി ജെയ്‌സണ്‍, ചെമ്പ് സെന്‍റ്​ തോമസ് കത്തോലിക്ക പള്ളിയില്‍ ഫാ. ഹോര്‍മിസ് തോട്ടക്കര, ചെമ്മനാകരി മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ ഫാ. ഷൈജു ഓട്ടോക്കാരന്‍, ചെമ്മനത്തുകര സെന്‍റ്​ ആന്‍റണീസ് പള്ളിയില്‍ വികാരി ജോസഫ് പള്ളിപ്പാട്ട്, ഇടയാഴം സെന്‍റ്​ ജോസഫ് പള്ളിയില്‍ വികാരി ഏലിയാസ് ചക്യത്ത്, കൊതവറ സെന്‍റ്​ സേവ്യേഴ്‌സ് പള്ളിയില്‍ വികാരി ജോസഫ് കണ്ണമ്പുഴ, കൊട്ടാരപ്പള്ളി സെന്‍റ്​ സെബാസ്റ്റ്യന്‍ പള്ളിയില്‍ വികാരി ജയ്‌സണ്‍ ചിറപ്പടിക്കല്‍, കുടവെച്ചൂര്‍ സെന്‍റ്​ മേരീസ് പള്ളിയില്‍ വികാരി ജോര്‍ജ് നേരേവീട്ടില്‍, മേവെള്ളൂര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ വികാരി തോമസ് ചില്ലിക്കല്‍ എന്നിവർ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികരായി. KTL Easter ഉയിര്‍പ്പ് ഞായറിനോടനുബന്ധിച്ച് വൈക്കം ടൗണ്‍ നടേല്‍പള്ളിയില്‍ യേശു കല്ലറ പിളര്‍ന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ദൃശ്യം ആവിഷ്‌കരിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.