റമദാന്‍ റിലീഫ് വിതരണംചെയ്തു

ചങ്ങനാശ്ശേരി: ശിഹാബ് തങ്ങള്‍ റിലീഫി‍ൻെറ ഭാഗമായി വര്‍ഷംതോറും നടത്തുന്ന റമദാന്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാർഥമാണ് കിറ്റ്​ നല്‍കിയത്. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ സി.എം. റഹ്​മത്തുല്ല അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ്​ സാബു മുല്ലശ്ശേരി സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ചെയര്‍മാന്‍ പി.എന്‍. നൗഷാദ്, മുനിസിപ്പല്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ നജിയ നൗഷാദ്, പായിപ്പാട് പഞ്ചായത്ത് അംഗം മുബാഷ് മുതിരപ്പറമ്പില്‍, കെ.എന്‍. മുഹമ്മദ് സിയ, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത സുരേഷ്, ഷാജി ആലുങ്കല്‍, ലത്തീഫ് ഓവേലി, പി.എം. കബീര്‍, സലിം പത്താണി, എന്‍. നജീബ്, കെന്യ ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു. 300 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. KTL CHR 2 Relief ശിഹാബ് തങ്ങള്‍ റിലീഫി‍ൻെറ ഭാഗമായുള്ള റമദാന്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം കൊടിക്കുന്നില്‍ സുരേഷ് എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.