ബി.ആർ അംബേദ്കറിന്‍റെ പ്രതിമ സ്ഥാപിക്കണം- കെ.പി.എം.എസ്

ചങ്ങനാശ്ശേരി: ഭരണഘടന ശിൽപി ഡോ: ബി.ആർ. അംബേദ്കറുടെ പൂർണകായ പ്രതിമ നഗരസഭ ആസ്ഥാനത്ത് സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.എം.എസ് ചങ്ങനാശ്ശേരി യൂനിയൻ ആവശ്യപ്പെട്ടു. യൂനിയൻ വൈസ് പ്രസിഡന്റ്‌ കെ.കെ. ശശികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അംബേദ്കർ ജന്മദിന സമ്മേളനം പഞ്ചമി സ്വയംസഹായ സംഘം സംസ്ഥാന കമ്മിറ്റി അംഗം സുദർശന ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ സെക്രട്ടറി ശ്രീജിനി സജീവ്, പ്രസാദ് ഇത്തിത്താനം, ശരണ്യ പ്രസാദ്, സന്തോഷ്‌കുമാർ പായിപ്പാട് തുടങ്ങിയവർ സംസാരിച്ചു. KTL CHR 2 Kpms അംബേദ്കർ ജന്മദിന സമ്മേളനം പഞ്ചമി സ്വയം സഹായസംഘം സംസ്ഥാനകമ്മിറ്റി അംഗം സുദർശന ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.