പൊൻകുന്നം: രാജേന്ദ്രമൈതാനം റോഡിന്റെ അരിക് കൈയേറി നിർമാണം നടത്തിയതായി പിക്അപ് ലോറി ഡ്രൈവേഴ്‌സ് അംഗങ്ങൾ ആരോപിച്ചു. ഇതുസംബന്ധിച്ച് ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഇവിടെ വാടകക്ക് കട നടത്തുന്ന ചിലർ റോഡിന്‍റെ സ്ഥലം കൈയേറി സർവേക്കല്ല് അകത്താക്കി നിർമാണം നടത്തിയെന്നാണ് പരാതി. കൈയേറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വി.ഡി. സാബു, എം. സജീവ്, എ.എൻ. രവീന്ദ്രൻ, ഷിഹാബുദ്ദീൻ, പ്രജീപ് പാലമൂട്ടിൽ, സജി, അബ്ദുൽ അസീസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.