ഇക്കോ ഷോപ്​ ആരംഭിച്ചു

കറുകച്ചാല്‍: കാര്‍ഷിക വികസന സൊസൈറ്റിയുടെ ഇക്കോ ഷോപ് കറുകച്ചാല്‍ ചന്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഷോപ് പ്രവര്‍ത്തിക്കുന്നത്. നേരങ്ങാടി കാര്‍ഷിക വിപണിക്കാണ് നിയന്ത്രണം. പഞ്ചായത്തിലെ കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും കാര്‍ഷിക ഉൽപന്നങ്ങളും ഹോര്‍ട്ടികോര്‍പ്​ പച്ചക്കറികളുമാണ് ഇവിടെ നിന്ന്​ വിപണനം ചെയ്യുന്നത്. കൃഷിനടീല്‍ വസ്തുക്കള്‍, ജൈവ കീടനാശിനികള്‍ തുടങ്ങിയവയും ലഭ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരണ്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജി നീലത്തുംമുക്കില്‍ ആദ്യവില്‍പന നടത്തി. ഫോട്ടോ കറുകച്ചാല്‍ ചന്തക്കുള്ളില്‍ ആരംഭിച്ച ഇക്കോ ഷോപ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരണ്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.