ജ്വല്ലറിയിലെ മോഷണശ്രമം: വിരലടയാള വിദഗ്‌ധർ പരിശോധന നടത്തി

വൈക്കം: പടിഞ്ഞാറെ നടയിലെ ജ്വല്ലറിയുടെ പിന്നിലെ ഭിത്തിതുരന്ന് മോഷണശ്രമം നടന്ന സംഭവത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. ജ്വല്ലറിക്കു പിന്നിൽ ഭിത്തിതുരന്ന ഭാഗത്തും സി.സി ടി.വിയുടെ ഭാഗങ്ങൾ തകർത്തിടത്തും സമീപത്തെ കുറ്റിക്കാട്ടിലും പൊലീസ് നായ്​ മണം പിടിച്ചെത്തി. അടുത്ത് വീടുകളില്ലാത്ത സ്ഥലത്ത് മഴപെയ്യുന്ന സമയം മതിൽ ചാടിയെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയുടെ ഭിത്തിതുരന്ന് അകത്തുകയറുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിഗമനം. ജ്വല്ലറിക്കുള്ളിൽനിന്ന്​ ലഭിച്ച വിരലടയാളങ്ങൾ പരിശോധിച്ച്​ മോഷണശ്രമത്തിൽ പ്രഫഷനൽ മോഷണസംഘത്തിന്‍റെ പങ്കുണ്ടോയെന്ന്​ അന്വേഷിക്കുന്നുണ്ട്​. കോട്ടയത്തുനിന്ന്​ എ.എസ്.ഐ ബിജുവിന്‍റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധൻ ജസ്റ്റിൻ ജോസും പരിശോധനയിൽ പങ്കെടുത്തു. വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.