കോട്ടയം: വേനൽമഴമൂലം കൃഷിനശിച്ച കർഷകർക്ക് അടിയന്തരമായി ധനസഹായം നൽകാൻ സർക്കാറും ജില്ല ഭരണകൂടവും തയാറാകണം എന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് ലിജിൻലാൽ ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം -ജമാഅത്ത് കൗൺസിൽ കോട്ടയം: ലൗ ജിഹാദ് അടക്കം മതസ്പർധ ഉണ്ടാക്കുന്ന മുസ്ലിംവിരുദ്ധ പ്രചാരണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. കോടഞ്ചേരി വിഷയത്തിൽ സംഘ്പരിവാറിനെപ്പോലും നാണിപ്പിക്കുന്ന വിധത്തിൽ വർഗീയ പരാമർശം നടത്തിയ മുൻ എം.എൽ.എ ജോർജ് എം. തോമസിന്‍റെ പരാമർശങ്ങൾ നാക്കുപിഴയായി എഴുതിത്തള്ളാതെ നടപടി എടുക്കാൻ സി.പി.എമ്മും സർക്കാറും തയാറാകണം. പാർട്ടിക്കുള്ളിലെ വർഗീയവാദികളെ നിയന്ത്രിച്ച് പൂർണമായും മതേതരപക്ഷത്ത് നിലയുറപ്പിക്കാൻ സി.പി.എം തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കമാൽ എം. മാക്കിയിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം.ബി. അമീൻഷാ അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീർ, വി.ഒ. അബൂസാലി, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാനാ, ടി.സി. ഷാജി, എൻ.എ. ഹബീബ്, സമീർ മൗലാനാ, നാസർ തുണ്ടിയിൽ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.