അന്ത്യഅത്താഴത്തിന്‍റെ ഓർമ പുതുക്കി ജില്ലയിലെ ദേവാലയങ്ങളിൽ പെസഹ ആചരണം

കോട്ടയം: യേശുവിന്‍റെ . കുരിശുമരണത്തിന്​ മുന്നോടിയായി ക്രിസ്തു 12​ ശിഷ്യന്മാർക്കൊപ്പം അത്താഴം കഴിച്ചതിന്‍റെ ഓർമപുതുക്കലാണ്​ പെസഹ. ബുധനാഴ്ച ​വൈകുന്നേരം, വ്യാഴാഴ്ച പുലർച്ച, ​വൈകീട്ട്​ എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളിലായിരുന്നു വിവിധ സഭാവിഭാഗങ്ങളുടെ പെസഹ ശുശ്രൂഷകൾ. ജില്ലയിലെ ഭൂരിഭാഗം ദേവാലയങ്ങളിലും കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. വീടുകളിൽ വൈകീട്ട് പെസഹ അപ്പവും മുറിച്ചു. രണ്ടുവര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷമായതിനാൽ എല്ലാദേവാലയങ്ങളും സജീവമായിരുന്നു. പ്രത്യേക തയാറാക്കുന്ന അപ്പം വീട്ടിലെ ഏറ്റവും മുതിർന്നയാൾ മുറിച്ച്​ എല്ലാവർക്കും പങ്കിട്ട്​ നൽകി. കുട്ടികൾക്കാണ്​ ഏറ്റവും അവസാനമായി അപ്പം നൽകിയത്​. വ്യാഴാഴ്ച വൈകീട്ട്​ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലെ പെസഹ ശുശ്രൂഷകൾക്ക്​ ആർച്​​ ബിഷപ്​​ മാർ ​ജോസഫ്​ പെരുന്തോട്ടം കാർമികത്വം വഹിച്ചു. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വ്യാഴാഴ്ച രാവിലെ നടന്ന ശുശ്രൂഷകൾക്ക്​ ആർച്​​ ബിഷപ്​ മാർ മാത്യു മൂലക്കാട്ടും കാഞ്ഞിരപ്പള്ളി സെന്‍റ്​ ഡൊമിനിക്സ്​ കത്തീഡ്രലിൽ ബിഷപ്​​ മാർ ജോസ്​ പുളിക്കലും മുഖ്യകാർമികത്വം വഹിച്ചു. മാർ മാത്യു അറയ്ക്കൽ കാൽകഴുകൽ ശുശ്രൂഷകൾക്ക്​ നേതൃത്വം നൽകി. പാലാ കത്തീഡ്രലിൽ ബിഷപ്​​ മാർ ജോസഫ്​ കല്ലറങ്ങാട്ട്​, സഹായ മെത്രാൻ മാർ ജേക്കബ്​ മുരിക്കൻ പെസഹ ശുശ്രൂഷകൾക്ക്​ കാർമികത്വം വഹിച്ചു. ബുധനാഴ്ച മണർകാട്​ സെന്‍റ്​ മേരീസ്​ യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന പെസഹ ​ശുശ്രൂഷയിൽ മാത്യൂസ്​ മാർ തിമോത്തിയോസ്​ മുഖ്യകാർമികത്വം വഹിച്ചു. നീലംപേരൂർ സെന്‍റ്​ ​ജോർജ്​ ക്​നാനായ വലിയപള്ളിയിൽ നടന്ന ശുശ്രൂഷക്ക്​ മെത്രാപ്പോലീത്ത കുറിയാക്കോസ്​ മാർ സേ​വേറിയോസ്​ മുഖ്യകാർമികത്വം വഹിച്ചു. കോട്ടയം വിമലഗിരി കത്തീഡ്രലിലും കാൽകഴുകൽ ശുശ്രൂഷ നടന്നു. കു​​ട​​മാ​​ളൂ​​ർ പള്ളിയിൽ നീ​​ന്തു​​നേ​​ർ​​ച്ച തുടങ്ങി കു​​ട​​മാ​​ളൂ​​ർ: ​​സെന്‍റ്​ മേരീസ്​ മേജർ ആർക്കി എപ്പിസ്​കോപ്പൽ തീർഥാടനകേന്ദ്രത്തിലെ നീന്തുനേർച്ചക്ക്​ തുടക്കമായി. വ്യാഴാഴ്ച രാവിലെ ആരംഭിച്ച നീന്തുനേർച്ച വെള്ളിയാഴ്ച രാത്രി 12ന്​ സമാപിക്കും. ദേവാലയ മൈതാനത്തെ കൽക്കുരിശിന്‍റെ ചുവട്ടിൽനിന്ന്​ പഴയപള്ളിയിലേക്കാണ്​ മുട്ടിൻമേൽ നീന്തിയുള്ള നേർച്ച നടത്തുന്നത്​. വൈകീട്ട്​ നാ​​ലി​​ന് പെ​​സ​​ഹ തി​​രു​​ക്ക​​ർ​​മ​​ങ്ങളും നടന്നു. സ​​മൂ​​ഹ​​ബ​​ലി, കാ​​ൽ​​ക​​ഴു​​ക​​ൽ ശു​​ശ്രൂ​​ഷ എന്നിവ നടന്നു. ആ​​ർ​​ച് പ്രീ​​സ്റ്റ് ഡോ. ​​മാ​​ണി പു​​തി​​യി​​ടം മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഇ​​ട​​വ​​ക​​യി​​ലെ വാ​​ർ​​ഡു​​ക​​ളു​​ടെ ഭ​​ക്തസം​​ഘ​​ട​​ന​​യു​​ടെ​​യും സ​​ന്യാ​​സ ഭ​​വ​​ന​​ങ്ങ​​ളു​​ടെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​രാ​​ധ​​നയും നടന്നു. ദുഃ​ഖ​​വെ​​ള്ളിയാഴ്ച രാ​​വി​​ലെ ഒ​​മ്പ​​തി​​ന് പ​​ള്ളി മൈ​​താ​​ന​​ത്ത് കു​​രി​​ശി​​ന്‍റെ വ​​ഴിയും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.