സൗജന്യ കല പരിശീലനകേന്ദ്രം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: സാംസ്കാരിക വകുപ്പിന്‍റെ സൗജന്യ കലാപരിശീലന കേന്ദ്രം വിഴിക്കത്തോട് പി.വൈ.എം.എ ലൈബ്രറിയിൽ ആരംഭിച്ചു. 'മണ്ണകം' എന്ന പേരിൽ സംഘടിപ്പിച്ച കലാ-സാംസ്കാരിക സമ്മേളനത്തിൽ പരിശീലനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ബ്ലോക്ക്​ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അഡ്വ.സാജൻ കുന്നത്ത് നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ അധ്യക്ഷനായി. ജെസി ഷാജൻ, ടി.എസ് കൃഷ്ണകുമാർ, സിന്ധു സോമൻ, എം.എ റിബിൻ ഷാ, കെ.കെ. പരമേശ്വരൻ, കെ.ബി. സാബു എന്നിവർ സംസാരിച്ചു. പടയണി കലാകാരൻമാരായ കെ.എൻ. മണി, എം.വി. ഗോവിന്ദപ്പണിക്കർ, രാജൻ നെല്ലിത്താനം, കെ.കെ. കുട്ടപ്പൻ, പി.എ. വേണുഗോപാൽ, സന്ദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക്​ പഞ്ചായത്തിന്‍റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രത്തിൽ പടയണി, വിൽപാട്ട്, പാക്കനാർ തുള്ളൽ, ഓട്ടൻതുള്ളൽ എന്നിവയിലാണ് സൗജന്യ പരിശീലനം നൽകുക. രതീഷ്, അരുൺ കുമാർ, കലാമണ്ഡലം സുബിൻ, ഗോപീകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.