ഡോ. നെല്ലിക്കൽ മുരളീധരൻ പുരസ്കാരം അസീം താന്നിമൂടിന്​

പത്തനംതിട്ട: ഡോ. നെല്ലിക്കൽ മുരളീധരൻ പുരസ്കാരം അസീം താന്നിമൂടിന്‍റെ 'മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്' കവിത സമാഹാരത്തിന് ലഭിച്ചു. ഡോ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ 25ന് പത്തനംതിട്ട ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ പുരസ്കാരം സമർപ്പിക്കും. 20,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്‍റ് എ. ഗോകുലേന്ദ്രൻ, ട്രഷറർ അനു അന്ത്യാളൻകാവ്, സുഖദ മുരളീധരൻ, എം.എൻ. സോമരാജൻ എന്നിവർ പ​ങ്കെടുത്തു. photo....... പുരസ്കാരം ലഭിച്ച അസീം താന്നിമൂട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.