വൈക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വൈക്കം താലൂക്ക് ഫാമിങ് ആൻഡ് മാര്‍ക്കറ്റിങ് സഹകരണസംഘം കാരയില്‍ പാടത്ത് നടത്തിയ രണ്ടാം കൃഷിയും വെള്ളത്തിലായി. കാല്‍നൂറ്റാണ്ടിലധികം കാടുപിടിച്ച് തരിശുകിടന്ന പാടശേഖരം കൃഷിയോഗ്യമാക്കി നെല്‍കൃഷി നടത്തിയ സംഘത്തിന് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മുപ്പൂകൃഷി നടത്തണമെന്ന വ്യവസ്ഥയനുസരിച്ചും ആദ്യ കൃഷിയിലുണ്ടായ നഷ്ടം പരിഹരിക്കാമെന്ന പ്രതീക്ഷയിലുമാണ് രണ്ടാം കൃഷി ചെയ്യാന്‍ തയാറായത്. പ്രദേശത്തിന് അന്യമായിക്കൊണ്ടിരുന്ന കൃഷി വീണ്ടും ആരംഭിച്ചതിലുള്ള സന്തോഷത്തില്‍ ആഘോഷമായി നടത്തിയ കൃഷി രണ്ടാംതവണയും നശിച്ചതിലുള്ള നിരാശയിലാണ് നാട്ടുകാർ. വേനല്‍ക്കാലത്ത് കണിയാംതോട്ടില്‍നിന്ന് ഓരുജലം കയറാതെ ശുദ്ധജലമെത്തിക്കുന്നതിനും വര്‍ഷകാലത്ത് അധികജലം പുറത്തേക്ക് കളയുന്നതിനും സംവിധാനമൊരുക്കിയാലേ കാരയില്‍ പ്രദേശത്ത് കൃഷി രക്ഷപ്പെടുവെന്ന് കര്‍ഷകര്‍ പറയുന്നു. KTL Paadam കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തിലായ വൈക്കം കാരയില്‍ പാടശേഖരം ജന്മദിനം ആഘോഷിച്ചു തലയോലപ്പറമ്പ്: കെ.ആര്‍. നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂനിയൻെറ നേതൃത്വത്തില്‍ നടത്തിയ മഹാകവി കുമാരനാശാൻെറ 150ാമത് ജന്മദിന ആഘോഷങ്ങള്‍ യൂനിയന്‍ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ് ഇ.ഡി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ വൈസ് പ്രസിഡന്‍റ് രഞ്ജിത്ത് രാജപ്പന്‍ മുഖ്യപ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.